'ക്രീസില്‍ മരിച്ചു വീഴുന്നത്‌ ഭയപ്പെട്ടില്ല'; ഹെല്‍മറ്റ്‌ ഉപേക്ഷിച്ചതിന്‌ പിന്നിലെ കാരണം വെളിപ്പെടുത്തി വിവ്‌ റിച്ചാര്‍ഡ്‌സ്‌

ക്രിക്കറ്റിനോടുള്ള അഭിനിവേശം അത്രമാത്രമുള്ളത്‌ കൊണ്ടാണ്‌ ക്രീസില്‍ മരിച്ചു വീഴുന്നതിനെ താന്‍ ഭയപ്പെടാത്തത്‌
'ക്രീസില്‍ മരിച്ചു വീഴുന്നത്‌ ഭയപ്പെട്ടില്ല'; ഹെല്‍മറ്റ്‌ ഉപേക്ഷിച്ചതിന്‌ പിന്നിലെ കാരണം വെളിപ്പെടുത്തി വിവ്‌ റിച്ചാര്‍ഡ്‌സ്‌


ക്രിക്കറ്റിനോടുള്ള അഭിനിവേശം അത്രമാത്രമുള്ളത്‌ കൊണ്ടാണ്‌ ക്രീസില്‍ മരിച്ചു വീഴുന്നതിനെ താന്‍ ഭയപ്പെടാത്തത്‌ എന്ന്‌ വിന്‍ഡിസ്‌ ഇതിഹാസ താരം വിവ്‌ റിച്ചാര്‍ഡ്‌സ്‌. എന്തുകൊണ്ട്‌ ഹെല്‍മറ്റ്‌ വെച്ച്‌ ബാറ്റ്‌ ചെയ്യാന്‍ മടിച്ചു എന്ന ചോദ്യത്തിനായിരുന്നു റിച്ചാര്‍ഡ്‌സിന്റെ പ്രതികരണം.

ഹെല്‍മറ്റ്‌ വയ്‌ക്കാതെ നില്‍ക്കുമ്പോഴുള്ള റിസ്‌ക്കിനെ കുറിച്ച്‌ എനിക്ക്‌ നന്നായി അറിയാം. എന്നാല്‍ അതെന്നെ അലട്ടിയില്ല. കളിയോടുള്ള അഭിനിവേശം അത്രമാത്രമായത്‌ കൊണ്ട്‌ ഞാന്‍ ഇഷ്ടപ്പെടുന്ന ഒന്ന്‌ ചെയ്യവെ മരിച്ചു വീഴുന്നത്‌ എന്നെ ഭയപ്പെടുത്തിയില്ല, ഓസീസ്‌ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സന്റെ ചോദ്യത്തിന്‌ മറുപടിയായി റിച്ചാര്‍ഡ്‌സ്‌ പറഞ്ഞു.

എല്ലാ പരിധിയും ലംഘിച്ച്‌ സ്വന്തം ജീവന്‍ പണയം വെച്ച്‌ കളിച്ച മറ്റ്‌ കായിക മേഖലയിലെ താരങ്ങള്‍ എനിക്ക്‌ പ്രചോദനമായിരുന്നു. ഫോര്‍മുല വണ്‍ റേസിങ്‌ കാറില്‍ പങ്കെടുക്കുന്ന താരങ്ങളെ ഞാന്‍ കണ്ടു. അതിലും അപകടകരമായി മറ്റെന്തുണ്ട്‌? റിച്ചാര്‍ഡ്‌സ്‌ ചോദിച്ചു. എന്നാല്‍ അതിന്‌ വാട്‌സനില്‍ നിന്ന്‌ മറുപടിയെത്തി. ഹെല്‍മറ്റില്ലാതെ 150 കിമീ വേഗതയില്‍ വരുന്ന പന്ത്‌ നേരിടുന്നത്‌....

ബാറ്റ്‌ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ മൗത്ത്‌ ഗാര്‍ഡ്‌ വെക്കാന്‍ എന്റെ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ ചൂയിഗം ചവക്കാനാവില്ല എന്നത്‌ കൊണ്ട്‌ അതിനും ഞാന്‍ തയ്യാറായില്ല. 11 കളിക്കാരും അമ്പയറുമാണ്‌ നമുക്ക്‌ ചുറ്റും എതിരായി നില്‍ക്കുന്നത്‌. അവിടെ എനിക്ക്‌ കൂട്ടി ഈ ചൂയിഗമാണ്‌. അതെന്നെ ശാന്തമനാവാനും, താളം കണ്ടെത്താനും സഹായിക്കുമെന്ന്‌ വിന്‍ഡിസ്‌ ഇതിഹാസ താരം പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com