മുഹമ്മദ്‌ ആസിഫിനെ വിലക്കിയത്‌ എന്നെ സന്തോഷിപ്പിച്ചു, പാക്‌ പേസര്‍ക്ക്‌ മുന്‍പില്‍ മുട്ടുവിറച്ചത്‌ വെളിപ്പെടുത്തി പീറ്റേഴ്‌സന്‍

കളിക്കളത്തില്‍ നിറഞ്ഞ നിമിഷങ്ങളില്‍ ഏതൊരു ലോകോത്തര ബൗളറേയും പീറ്റേഴ്‌സന്‍ വിറപ്പിച്ചു. എന്നാലിപ്പോള്‍ തന്നെ വിറപ്പിച്ച ഒരു ബൗളറെ കുറിച്ച്‌ പറയുകയാണ്‌ പീറ്റേഴ്‌സന്‍
മുഹമ്മദ്‌ ആസിഫിനെ വിലക്കിയത്‌ എന്നെ സന്തോഷിപ്പിച്ചു, പാക്‌ പേസര്‍ക്ക്‌ മുന്‍പില്‍ മുട്ടുവിറച്ചത്‌ വെളിപ്പെടുത്തി പീറ്റേഴ്‌സന്‍


എതിരാളികള്‍ക്ക്‌ മേല്‍ കനത്ത നാശം വിതയ്‌ക്കാന്‍ ശേഷിയുണ്ടായിരുന്ന താരമായിരുന്നു കെവിന്‍ പീറ്റേഴ്‌സന്‍. എന്നാല്‍ അടിക്കടിയുണ്ടായ വിവാദങ്ങള്‍ താരത്തെ പിന്നോട്ടടിച്ചു. കളിക്കളത്തില്‍ നിറഞ്ഞ നിമിഷങ്ങളില്‍ ഏതൊരു ലോകോത്തര ബൗളറേയും പീറ്റേഴ്‌സന്‍ വിറപ്പിച്ചു. എന്നാലിപ്പോള്‍ തന്നെ വിറപ്പിച്ച ഒരു ബൗളറെ കുറിച്ച്‌ പറയുകയാണ്‌ പീറ്റേഴ്‌സന്‍.

പാക്‌ പേസര്‍ മുഹമ്മദ്‌ അസീഫാണ്‌ തന്നെ ഇടംവലം വിടാതെ മുറുക്കിയതെന്നാണ്‌ പീറ്റേഴ്‌സന്‍ പറയുന്നത്‌. തന്റെ ക്രിക്കറ്റ്‌ കരിയറില്‍ നേരിട്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച ബൗളറാണ്‌ ആസിഫ്‌ എന്നാണ്‌ പീറ്റേഴ്‌സന്‍ പറയുന്നത്‌. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ ആസിഫിനെ വിലക്കിയത്‌ തന്നെ സന്തോഷിപ്പിച്ചെന്നും കൗതുകം നിറച്ച്‌ പീറ്റേഴ്‌സന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com