'13 വട്ടം ഞാന്‍ സച്ചിനെ പുറത്താക്കി, എന്നാല്‍ ഇന്ത്യക്കാര്‍ക്ക്‌ ഓര്‍മയുള്ളത്‌ ആ  സിക്‌സ്‌ മാത്രം'; ദിവസേന സിക്‌സ്‌ വഴങ്ങിയാനെ എന്ന്‌ ഷുഐബ്‌ അക്തര്‍

2003 ലോകകപ്പില്‍ അക്തറിനെതിരെ സച്ചിന്‍ പറത്തിയ സിക്‌സിനോടുള്ള ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടത്തെ ചൂണ്ടിയായിരുന്നു അക്തറിന്റെ വാക്കുകള്‍
'13 വട്ടം ഞാന്‍ സച്ചിനെ പുറത്താക്കി, എന്നാല്‍ ഇന്ത്യക്കാര്‍ക്ക്‌ ഓര്‍മയുള്ളത്‌ ആ  സിക്‌സ്‌ മാത്രം'; ദിവസേന സിക്‌സ്‌ വഴങ്ങിയാനെ എന്ന്‌ ഷുഐബ്‌ അക്തര്‍



ച്ചിന്‍ ടെണ്ടുല്‍ക്കറുടെ സിക്‌സ്‌ ഇന്ത്യക്കാര്‍ക്ക്‌ ഇത്രയധികം ഇഷ്ടമാണെന്ന്‌ അറിഞ്ഞിരുന്നു എങ്കില്‍ താന്‍ സച്ചിനെതിരെ എന്നും സിക്‌സ്‌ വഴങ്ങുമായിരുന്നു എന്ന്‌ പാക്‌ മുന്‍ പേസര്‍ ഷുഐബ്‌ മാലിക്ക്‌. 2003 ലോകകപ്പില്‍ അക്തറിനെതിരെ സച്ചിന്‍ പറത്തിയ സിക്‌സിനോടുള്ള ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടത്തെ ചൂണ്ടിയായിരുന്നു അക്തറിന്റെ വാക്കുകള്‍.

എക്കാലത്തേയും മികച്ച ബാറ്റ്‌സ്‌മാനാണ്‌ സച്ചിന്‍. എന്നാല്‍ സച്ചിന്‌ 12-13 വട്ടം പുറത്താക്കാന്‍ എനിക്കായിട്ടുണ്ട്‌. പക്ഷേ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ അതൊന്നുമില്ല. 2003 ലോകകപ്പില്‍ സെഞ്ചുറിയനില്‍ എനിക്കെതിരെ സച്ചിന്‍ പറത്തിയ സിക്‌സ്‌ മാത്രമാണ്‌ ഇപ്പോഴും ഇന്ത്യന്‍ ആരാധകരുടെ മനസിലുള്ളത്‌. 130 കോടി ജനങ്ങളെ അത്‌ സന്തോഷിപ്പിക്കും എങ്കില്‍ എല്ലാ ദിവസവും സച്ചിനോട്‌ ഞാന്‍ സിക്‌സ്‌ വഴങ്ങിയേനെ, അക്തര്‍ പറഞ്ഞു.
 

13 വട്ടം സച്ചിനെ പുറത്താക്കിയെന്നാണ്‌ അക്തര്‍ പറയുന്നതെങ്കിലും എട്ട്‌ വട്ടമാണ്‌ രാജ്യാന്തര ക്രിക്കറ്റില്‍ അത്‌ സംഭവിച്ചിട്ടുള്ളത്‌. ഏകദിനത്തില്‍ അഞ്ച്‌ വട്ടവും ടെസ്റ്റില്‍ മൂന്ന്‌ തവണയും. ഐപിഎല്ലില്‍ ഒരു വട്ടവും അക്തര്‍ സച്ചിന്റെ വിക്കറ്റ്‌ വീഴ്‌ത്തിയിട്ടുണ്ട്‌. 2008ല്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ വേണ്ടി അക്തര്‍ കളിക്കുമ്പോഴായിരുന്നു അത്‌.

2003 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നതിന്‌ മുന്‍പ്‌ അക്തര്‍ സച്ചിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ തന്റെ എക്കാലത്തേയും മികച്ച ഇന്നിങ്‌സ്‌ പിറന്ന അവിടെ അക്തറിനെ ആദ്യ ഓവറില്‍ തന്നെ തേര്‍ഡ്‌ മാനിലൂടെ സച്ചിന്‍ സിക്‌സ്‌ പറത്തി. കളിയില്‍ ഇന്ത്യ ആറ്‌ വിക്കറ്റിന്‌ ജയവും പിടിച്ചു.

273 റണ്‍സ്‌ പിന്തുടര്‍ന്ന ഇന്ത്യക്ക്‌ വേണ്ടി 75 പന്തില്‍ 98 റണ്‍സ്‌ ആണ്‌ സച്ചിന്‍ അടിച്ചെടുത്തത്‌. പറത്തിയത്‌ 12 ഫോറും ഒരു സിക്‌സും. ലോകകപ്പിലെ ഏറ്റവും പ്രശസ്‌തമായ സിക്‌സ്‌ എന്നാണ്‌ അക്തറിനെതിരെ സച്ചിന്‍ സെഞ്ചുറിയനില്‍ പറത്തിയ സിക്‌സ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com