'കേരളം ചെയ്യുന്നതാണ്‌ ശരി'; കോവിഡ്‌ പ്രതിരോധത്തില്‍ സംസ്ഥാനത്തെ പ്രശംസിച്ച്‌ ഇര്‍ഫാന്‍ പഠാന്‍

കോവിഡ്‌ പ്രതിരോധനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്നത്‌ എന്ന്‌ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു
'കേരളം ചെയ്യുന്നതാണ്‌ ശരി'; കോവിഡ്‌ പ്രതിരോധത്തില്‍ സംസ്ഥാനത്തെ പ്രശംസിച്ച്‌ ഇര്‍ഫാന്‍ പഠാന്‍


മുംബൈ: കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതില്‍ കേരളം കാണിച്ച മികവിനെ പ്രശംസിച്ച്‌ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം ഇര്‍ഫാന്‍ പഠാന്‍. കോവിഡ്‌ പ്രതിരോധനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്നത്‌ എന്ന്‌ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനം ഫലപ്രദമാവുന്നു എന്നാണ്‌ കരുതുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ ഒരു പോസിറ്റീവ്‌ കേസ്‌ മാത്രമാണ്‌ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ടെസ്‌റ്റുകള്‍ നടത്തിയ സംസ്ഥാനം കേരളമാണെന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ എഴുതി.
 

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിച്ച മികവിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പ്രശംസ വരവെയാണ്‌ ഇര്‍ഫാന്‍ പഠാനും അഭിനന്ദനവുമായി എത്തിയത്‌. നേരത്തെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വഡോദരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ സഹായഹസ്‌തവുമായും പഠാന്‍ സഹോദരങ്ങള്‍ എത്തിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com