6-7 കിരീടങ്ങള്‍ നേടും, ഐപിഎല്ലിലെ മികച്ച നായകനെ തെരഞ്ഞെടുത്ത്‌ ഗൗതം ഗംഭീര്‍

'ഐപിഎല്‍ ടൂര്‍ണമെന്റിലെ എക്കാലത്തേയും മികച്ച നായകനായിട്ടായിരിക്കും രോഹിത്‌ കരിയര്‍ അവസാനിപ്പിക്കുക'
6-7 കിരീടങ്ങള്‍ നേടും, ഐപിഎല്ലിലെ മികച്ച നായകനെ തെരഞ്ഞെടുത്ത്‌ ഗൗതം ഗംഭീര്‍


ന്യൂഡല്‍ഹി: ഐപിഎല്‍ ചരിത്രത്തിലെ മികച്ച നായകന്‍ രോഹിത്‌ ശര്‍മയെന്ന്‌ ഗൗതം ഗംഭീര്‍. നായകത്വം എന്നാല്‍ കിരീടം നേടുക എന്നതാണെന്ന്‌ ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.

നാല്‌ വട്ടം രോഹിത്‌ ഐപിഎല്‍ കിരീടം നേടി കഴിഞ്ഞു. ഐപിഎല്‍ ടൂര്‍ണമെന്റിലെ എക്കാലത്തേയും മികച്ച നായകനായിട്ടായിരിക്കും രോഹിത്‌ കരിയര്‍ അവസാനിപ്പിക്കുക എന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 6-7 ഐപിഎല്‍ കിരീടങ്ങളിലേക്ക്‌ രോഹിത്‌ തന്റെ നേട്ടം എത്തിച്ചേക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്‍ഖെ കിരീട ജയങ്ങളില്‍ വ്യക്തമാവുന്നത്‌ നായകത്വത്തിലെ രോഹിത്‌ ശര്‍മയുടെ മികവാണെന്ന്‌ ഇന്ത്യയുടെ മുന്‍ ബാറ്റിങ്‌ കോച്ച്‌ സഞ്‌ജയ്‌ ബംഗാര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്ന്‌ മികച്ച തീരുമാനങ്ങളെടുക്കാന്‍ രോഹിത്തിനാവുന്നു. ഫലങ്ങളെ ആശ്രയിച്ചാണ്‌ ധോനിയുടെ തീരുമാനങ്ങള്‍. എന്നാല്‍ നായകത്വത്തിലെ സ്‌മാര്‍ട്ട്‌നസും, തീരുമാനങ്ങളെടുക്കുന്നതിലെ കഴിവും നോക്കുമ്പോള്‍ രോഹിത്‌ ശര്‍മക്കൊപ്പമാണ്‌ ഞാന്‍ നില്‍ക്കുക, സഞ്‌ജയ്‌ ബംഗാര്‍ പറഞ്ഞു.

മികച്ച നായകനായി ധോനിയെയാണ്‌ ഇംഗ്ലണ്ട്‌ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ തെരഞ്ഞെടുത്തത്‌. ധോനിക്കെതിരെ പോവുക എന്നാല്‍ പ്രയാസകരമാണ്‌. സ്ഥിരതയും, പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരുന്നതും വിലയിരുത്തുമ്പോള്‍ ധോനിക്കൊപ്പമാണ്‌ താന്‍ നില്‍ക്കുകയെന്ന്‌ പീറ്റേഴ്‌സന്‍ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ്‌ കണക്ട്‌ ഷോയിലായിരുന്നു താരങ്ങളുടെ പ്രതികരണം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com