എല്ലാ നായകന്മാര്‍ക്കും പ്രിയപ്പെട്ട കളിക്കാരനുണ്ടാവും, ധോനിക്കത്‌ റെയ്‌ന ആയിരുന്നു; യുവരാജ്‌ സിങ്ങിന്റെ വെളിപ്പെടുത്തല്‍

സുരേഷ്‌ റെയ്‌ന അത്തരത്തില്‍ ധോനിയുടെ പിന്തുണ ഒരുപാട്‌ നേടിയിരുന്നതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌
എല്ലാ നായകന്മാര്‍ക്കും പ്രിയപ്പെട്ട കളിക്കാരനുണ്ടാവും, ധോനിക്കത്‌ റെയ്‌ന ആയിരുന്നു; യുവരാജ്‌ സിങ്ങിന്റെ വെളിപ്പെടുത്തല്‍


എല്ലാ നായകന്മാര്‍ക്കും ടീമില്‍ ഏറ്റവും പ്രിയപ്പെട്ടതായി ഒരു കളിക്കാരനുണ്ടാവും. സുരേഷ്‌ റെയ്‌ന അത്തരത്തില്‍ ധോനിയുടെ പിന്തുണ ഒരുപാട്‌ നേടിയിരുന്നതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌. സ്‌പോര്‍ട്‌സ്‌ ടോക്കിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുടെ ലോകകപ്പ്‌ ഹീറോയുടെ വാക്കുകള്‍.

ആ സമയം സുരേഷ്‌ റെയ്‌നയ്‌ക്ക്‌ വളരെ അധികം പിന്തുണ ലഭിച്ചിരുന്നു. കാരണം റെയ്‌നയെ ധോനി പിന്തുണച്ചിരുന്നു. എല്ലാ നായകന്മാര്‍ക്കും പ്രിയപ്പെട്ട കളിക്കാരനുണ്ടാവും. ധോനിക്ക്‌ റെയ്‌ന അതുപോലെയായിരുന്നു. ആ സമയം യൂസഫ്‌ പഠാനും നല്ല പ്രകടനം പുറത്തെടുക്കുന്നുണ്ടായി. ഞാനും വിക്കറ്റ്‌ വീഴ്‌ത്തിയും മികവ്‌ കാണിച്ചിരുന്നു. റെയ്‌നയാവട്ടെ മികച്ച ഫോമിലുമായിരുന്നില്ല. ഇടംകയ്യന്‍ സ്‌പിന്നര്‍ അവര്‍ക്കുണ്ടായിരുന്നില്ല. ഞാന്‍ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്‌തതോടെ ലോകകപ്പ്‌ ടീമിലേക്ക്‌ ഞാന്‍ എത്തുകയായിരുന്നു. 2011 ലോകകപ്പ്‌ ടീം സെലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ച്‌ യുവി പറയുന്നു.

2007ലെ ട്വന്റി20 ലോകകപ്പില്‍ തന്റെ ബാറ്റിനെ സംശയിച്ച്‌ ഓസ്‌ട്രേലിയന്‍ ടീം എത്തിയതായും യുവി പറയുന്നു. ബാറ്റിലെ ഫൈബറിലേക്ക്‌ ചൂണ്ടി ഓസ്‌ട്രേലിയന്‍ കോച്ച്‌ ഇത്‌ നിയമവിധേയമാണോ എന്ന്‌ എന്നോട്‌ ചോദിച്ചു. മാച്ച്‌ റഫറി ഈ ബാറ്റ്‌ പരിശോധിച്ചതാണോ എന്നും അദ്ദേഹം ചോദിച്ചു. ബാറ്റ്‌ പരിശോധിക്കാന്‍ ഞാന്‍ അദ്ദേഹത്തെ അനുവദിച്ചു. ഓസീസ്‌ താരം ഗില്‍ക്രിസ്‌റ്റും എന്റെ ബാറ്റില്‍ സംശയങ്ങള്‍ ഉന്നയിച്ച്‌ എത്തിയിരുന്നു.

മാച്ച്‌ റഫറി എന്റെ ബാറ്റ്‌ പരിശോധിച്ചു. ആ ബാറ്റ്‌ എനിക്ക്‌ വളരെയേറെ പ്രിയപ്പെട്ടതാണ്‌. ആ ബാറ്റും 2011 ലോകകപ്പിലെ ബാറ്റും എന്നോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നതാണ്‌. ഓസ്‌ട്രേലിയക്കെതിരെ 2007 ട്വന്റി20 ലോകകത്തില്‍ 30 പന്തില്‍ നിന്ന്‌ 70 റണ്‍സ്‌ ആണ്‌ യുവി അടിച്ചെടുത്തത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com