ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ ലോട്ടസ്‌ സ്‌റ്റേഡിയം വരുന്നു; 1500 കോടി നിര്‍മാണ ചിലവ്‌, മാതൃക പുറത്തുവിട്ടു

1.7 ബില്യണ്‍ ഡോളറാണ്‌ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ചിലവ്‌. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ്‌ സ്റ്റേഡിയത്തിനുണ്ടാവുക
ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ ലോട്ടസ്‌ സ്‌റ്റേഡിയം വരുന്നു; 1500 കോടി നിര്‍മാണ ചിലവ്‌, മാതൃക പുറത്തുവിട്ടു


ലോകത്തെ അമ്പരപ്പിക്കാനെത്തുന്ന ചൈനയുടെ താമര സ്റ്റേഡിയം. താമരയുടെ മാതൃകയില്‍ ചൈനയുടെ ഫ്‌ളവര്‍ സിറ്റിയില്‍ ഒരുങ്ങുന്ന സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം എന്ന പേര്‌ സ്വന്തമാക്കും.

1.7 ബില്യണ്‍ ഡോളറാണ്‌ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ചിലവ്‌. ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ്‌ സ്റ്റേഡിയത്തിനുണ്ടാവുക. ചൈനീസ്‌ സൂപ്പര്‍ ലീഗ്‌ ടീമായ ഗുവാന്‍ഷൂ എവര്‍ഗ്രാന്‍ഡേയുടെ പുതിയ ഗ്രൗണ്ടാണ്‌ ലോകത്തെ ഞെട്ടിച്ച്‌ തയ്യാറാവുന്നത്‌.
 

സിഡ്‌നി ഒപ്പേറ ഹൗസ്‌ പോലേയും, ബുര്‍ജ്‌ ഖലീഫ പോലേയും ലോക ശ്രദ്ധയാകര്‍ശിച്ച നിര്‍മിതികളുടെ കൂട്ടത്തില്‍ ലോട്ടസ്‌ സ്‌റ്റേഡിയവും ഇടം പിടിക്കുമെന്നാണ്‌ ചൈനയുടെ കണക്കു കൂട്ടല്‍. ഫുട്‌ബോളിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ചൈനയുടെ നീക്കത്തിന്‌ ഉദാഹരണവുമാണ്‌ പുതിയ സ്റ്റേഡിയം. ഫെല്ലനി, പൗളിഞ്ഞോ, തലിസ്‌ക, ഹല്‍ക്ക്‌, ഒസ്‌കാര്‍, ഹാംസിക്‌ എന്നീ താരങ്ങളെ ആകര്‍ശിക്കാന്‍ ചൈനീസ്‌ സൂപ്പര്‍ ലീഗിന്‌ അടുത്തിടെ കഴിഞ്ഞിട്ടുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com