രണ്ട്‌ കെട്ടിടങ്ങള്‍ക്ക്‌ മുകളില്‍ നിന്ന്‌ ടെന്നീസ്‌, വൈറലായി വീഡിയോ; പന്തില്‍ കോവിഡ്‌ ഇല്ലെന്ന്‌ ഉറപ്പുണ്ടോയെന്ന്‌ വിമര്‍ശനം

ലോക്ക്‌ഡൗണില്‍ ലോകം കുടുങ്ങുമ്പോഴും ടെന്നീസുമായി എത്തുകയാണ്‌ രണ്ട്‌ ഇറ്റാലിയന്‍ വനിതകള്‍
രണ്ട്‌ കെട്ടിടങ്ങള്‍ക്ക്‌ മുകളില്‍ നിന്ന്‌ ടെന്നീസ്‌, വൈറലായി വീഡിയോ; പന്തില്‍ കോവിഡ്‌ ഇല്ലെന്ന്‌ ഉറപ്പുണ്ടോയെന്ന്‌ വിമര്‍ശനം


കളിക്കളങ്ങളില്‍ ഇനി എന്ന്‌ ആരവം ഉയരും എന്ന്‌ വ്യക്തമല്ല. എന്നാല്‍ ലോക്ക്‌ഡൗണില്‍ ലോകം കുടുങ്ങുമ്പോഴും ടെന്നീസുമായി എത്തുകയാണ്‌ രണ്ട്‌ ഇറ്റാലിയന്‍ വനിതകള്‍. രണ്ട്‌ കെട്ടിടത്തിന്‌ മുകളില്‍ നിന്നാണ്‌ ഇവരുടെ ടെന്നീസ്‌ കളി.

രണ്ട്‌ വലിയ കെട്ടിടങ്ങള്‍ക്ക്‌ മുകളില്‍ നിന്ന്‌ ടെന്നീസ്‌ കളിക്കുന്ന യുവതിയുടെ വീഡിയോ എടിപി പങ്കുവെച്ചു. വീഡിയോ വൈറലാവുകയും ചെയ്‌തു. സാമൂഹിക അകലം പാലിക്കുന്നതിലെ നല്ല ഉദാഹരണമെന്നാണ്‌ 80 ലക്ഷം പേര്‍ കണ്ട വീഡിയോ ചൂണ്ടി പലരും പറയുന്നത്‌. ബോറടി മാറ്റാന്‍ ഇന്നോവേറ്റീവ്‌ ആയിട്ട്‌ ഇവര്‍ സ്വീകരിച്ച നല്ല ആശയത്തെ പ്രശംസിച്ച്‌ ഒരു വിഭാഗം എത്തുമ്പോള്‍ സുരക്ഷിതമല്ല എന്ന വിമര്‍ശനമായും കമന്റുകള്‍ നിറയുന്നുണ്ട്‌.

ഇത്‌ മികച്ച ആശയമാണ്‌, അനുകരിക്കാന്‍ പലരും ശ്രമിച്ചേക്കാം. എന്നാല്‍, ടെന്നീസ്‌ പന്ത്‌ കോവിഡ്‌ പടര്‍ത്തില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌? അറിയാതെ കോവിഡ്‌ ബാധയേറ്റിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ഇത്‌ ഗുരുതര സുരക്ഷാ പ്രശ്‌നമാവുമെന്നും, വീഡിയോക്കടിയില്‍ വന്ന കമന്റുകളില്‍ ഒന്ന്‌ ഇങ്ങനെയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com