എല്ലായിടത്തും അനിശ്ചിതത്വമാണ്‌, പിന്നെ ഐപിഎല്ലിന്‌ മാത്രമെന്താണ്‌ പ്രത്യേകത? വിമര്‍ശനവുമായി ജോണ്ടി റോഡ്‌സ്‌

എല്ലായിടത്തും അനിശ്ചിതത്വമാണ്‌, പിന്നെ ഐപിഎല്ലിന്‌ മാത്രമെന്താണ്‌ പ്രത്യേകത? വിമര്‍ശനവുമായി ജോണ്ടി റോഡ്‌സ്‌

'കോവിഡ്‌ 19നെ തുടര്‍ന്ന്‌ എല്ലാ മേഖലയിലും അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ ഐപിഎല്ലിന്‌ മാത്രമെന്താണ്‌ ഇത്ര പ്രത്യേകത'


കോവിഡ്‌ 19നെ തുടര്‍ന്ന്‌ എല്ലാ മേഖലയിലും അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ ഐപിഎല്ലിന്‌ മാത്രമെന്താണ്‌ ഇത്ര പ്രത്യേകതയെന്ന്‌ സൗത്ത്‌ ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സ്‌. ഐപിഎല്ലിന്റെ കാര്യത്തില്‍ ഒരു ആശയ കുഴപ്പവും വേണ്ട. ലോകത്തെ മറ്റ്‌ കായിക മത്സരങ്ങള്‍ മാറ്റിവെച്ചിരിക്കുന്നത്‌ പോലെ ഐപിഎല്ലും മാറ്റിവെക്കണമെന്ന്‌, ഐപിഎല്ലിന്‌ വേണ്ടി ഉയരുന്ന വാദങ്ങളെ വിമര്‍ശിച്ച്‌ ജോണ്ടി റോഡ്‌സ്‌ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഭരണകൂടം അവരുടെ പൗരന്മാര്‍ക്ക്‌ യാത്ര വിലക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. നമ്മുടെ സാധാരണ ജീവിതത്തിലെ ഒരു നിശ്ചയ ഘട്ടമായി ഇതിനെ കാണേണ്ടതില്ല. പുതിയ, സാധാരണ ജീവിതത്തിലേക്ക്‌ നമ്മള്‍ മടങ്ങിയെത്തും. അങ്ങനെയൊരു പുതിയ സാഹചര്യത്തിലേക്ക്‌ എത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ലോക്ക്‌ഡൗണ്‍ മാറ്റി കഴിഞ്ഞാല്‍ പോലും കാര്യങ്ങളില്‍ വലിയ മാറ്റമുണ്ടാവാന്‍ പോവുന്നില്ല, കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ബാറ്റിങ്‌ പരിശീലകന്‍ പറഞ്ഞു.

സമ്പദ്‌ വ്യവസ്ഥയെ തിരികെ കയറ്റിക്കൊണ്ടുവരാന്‍ പുതിയ സാമ്പത്തിക നയങ്ങള്‍ നമ്മള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്‌. പ്രകൃതിയോട്‌ ഇണങ്ങി നില്‍ക്കുന്ന ഭാവിക്ക്‌ വേണ്ടിയാണ്‌ നമ്മള്‍ ഇപ്പോള്‍ വഴി തുറക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സൗത്ത്‌ ആഫ്രിക്കയിലെ വസതിയിലാണ്‌ റോഡ്‌സ്‌ ഇപ്പോള്‍. ഏപ്രില്‍ 30 വരെയാണ്‌ സൗത്ത്‌ ആഫ്രിക്കയില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്കൊപ്പം തിരക്കിലാണ്‌ തന്റെ ലോക്ക്‌ഡൗണ്‍ കാലമെന്നും ജോണ്ടി റോഡ്‌സ്‌ പറയുന്നു.

മെയ്‌ 3ന്‌ ലോക്ക്‌ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിലപാട്‌ ആശ്രയിച്ചിരിക്കും ഐപിഎല്ലിന്റെ മുന്‍പോട്ടുള്ള കാര്യങ്ങള്‍. ഇന്ത്യയില്‍ കോവിഡ്‌ 19 കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്‌ വലിയ ആശങ്കയാണ്‌ തീര്‍ത്തിരിക്കുന്നത്‌. സെപ്‌തംബറില്‍ ഐപിഎല്‍ നടത്താനുള്ള സാധ്യതയാണ്‌ ബിസിസിഐ പ്രധാനമായും ആലോചിക്കുന്നത്‌. ഈ അടുത്ത ഇന്ത്യ ക്രിക്കറ്റിലേക്ക്‌ മടങ്ങില്ലെന്ന്‌ ബിസിസിഐ പ്രസിഡന്റ്‌ സൗരവ്‌ ഗാംഗുലിയും വ്യക്തമാക്കി കഴിഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com