ഗെയ്‌ലിന്റെ 175ന്റെ ഏഴാം വാര്‍ഷികം, ബൗളര്‍മാരുടെ ഗതികേട്‌ ചൂണ്ടിയ ധോനിയുടെ ട്വീറ്റ്‌ വീണ്ടും വൈറല്‍

30 പന്തില്‍ സെഞ്ചുറിയോടെ 175 റണ്‍സ്‌ തകര്‍ത്തടിച്ചെടുത്ത്‌ യൂണിവേഴ്‌സല്‍ ബോസ്‌ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചത്‌ 2013 ഏപ്രില്‍ 23ന്
ഗെയ്‌ലിന്റെ 175ന്റെ ഏഴാം വാര്‍ഷികം, ബൗളര്‍മാരുടെ ഗതികേട്‌ ചൂണ്ടിയ ധോനിയുടെ ട്വീറ്റ്‌ വീണ്ടും വൈറല്‍


ഏഴ്‌ വര്‍ഷം മുന്‍പ്‌ ഈ ദിവസമാണ്‌ ക്രിസ്‌ ഗെയ്‌ല്‍ താണ്ഡവമാടിയത്‌. 30 പന്തില്‍ സെഞ്ചുറിയോടെ 175 റണ്‍സ്‌ തകര്‍ത്തടിച്ചെടുത്ത്‌ യൂണിവേഴ്‌സല്‍ ബോസ്‌ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചത്‌ 2013 ഏപ്രില്‍ 23ന്‌. ഗെയ്‌ല്‍ വെടിക്കെട്ടിന്റെ ഓര്‍മയില്‍ ക്രിക്കറ്റ്‌ ലോകം നില്‍ക്കുമ്പോള്‍ അന്ന്‌ ധോനിയില്‍ നിന്ന്‌ വന്ന ട്വീറ്റ്‌ ഇന്ന്‌ വീണ്ടും വൈറലാവുകയാണ്‌...

ശരിയായ തീരുമാനങ്ങളെടുക്കുക എന്നതാണ്‌ ജീവിതം. ഇന്ന്‌ ഗെയ്‌ല്‍ ബാറ്റ്‌ ചെയ്യുന്നത്‌ കണ്ടതോടെ വിക്കറ്റ്‌ കീപ്പറാവുക എന്ന എന്റെ തീരുമാനം ശരിയായിരുന്നു എന്ന്‌ എനിക്ക്‌ തോന്നീ, ബൗളര്‍മാരെ ഗെയ്‌ല്‍ പഞ്ഞിക്കിടുന്നത്‌ കണ്ട്‌ ധോനിയില്‍ നിന്ന്‌ വന്ന ട്വീറ്റ്‌ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com