ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശുഭ്‌മാന്‍ ഗില്ലാണെന്ന്‌ രോഹിത്‌ ശര്‍മ, പൃഥ്വിക്കൊപ്പം പരിഗണിക്കാത്തതിനും വിമര്‍ശനം

'എപ്പോള്‍ കളിക്കാന്‍ അവസരം ലഭിക്കും എന്ന്‌ ഇപ്പോള്‍ ഗില്ലിന്‌ അറിയില്ല. അത്‌ പ്രതികൂലമായി ബാധിക്കും'
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശുഭ്‌മാന്‍ ഗില്ലാണെന്ന്‌ രോഹിത്‌ ശര്‍മ, പൃഥ്വിക്കൊപ്പം പരിഗണിക്കാത്തതിനും വിമര്‍ശനം


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശുഭ്‌മാന്‍ ഗില്ലാണെന്ന്‌ രോഹിത്‌ ശര്‍മ. പൃഥ്വി ഷായ്‌ക്കൊപ്പം ഗില്ലിനും അവസരം നല്‍കണമെന്ന്‌ ഹര്‍ഭജന്‍ സിങ്ങ്‌ ഇന്‍സ്റ്റാ ലൈവില്‍ പറഞ്ഞപ്പോഴായിരുന്നു രോഹിത്‌ ശര്‍മയുടെ വാക്കുകള്‍.

വളരെ അധികം കഴിവുള്ള താരമാണ്‌ ശുഭുമാന്‍ ഗില്‍. ഇന്ത്യയുടെ ഭാവി ഗില്ലാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അവസരങ്ങള്‍ കിട്ടുമ്പോള്‍, റണ്‍സ്‌ സ്‌കോര്‍ ചെയ്യുമ്പോള്‍ ഗില്ലിന്‌ ആത്മവിശ്വാസം ലഭിക്കുന്നു. എന്നാല്‍ എപ്പോള്‍ കളിക്കാന്‍ അവസരം ലഭിക്കും എന്ന്‌ ഇപ്പോള്‍ ഗില്ലിന്‌ അറിയില്ല. അത്‌ പ്രതികൂലമായി ബാധിക്കും. ഡൊമസ്റ്റിക്‌ ക്രിക്കറ്റില്‍ ഗില്‍ മികവ്‌ കാണിക്കുന്നുണ്ട്‌. ഇന്ത്യന്‍ ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തണം, രോഹിത്‌ പറഞ്ഞു.

പൃഥ്വി ഷായ്‌ക്ക്‌ മാനേജ്‌മെന്റ്‌ നല്‍കുന്ന പിന്തുണയും, ഇപ്പോള്‍ ടീമിലേക്ക്‌ തിരിച്ചെടുത്തതും കാണുമ്പോള്‍ സന്തോഷമുണ്ട്‌. രോഹിത്‌ ഇല്ലാത്തപ്പോള്‍ ശുഭ്‌മാന്‌ അവസരം നല്‍കുന്നു. എന്നാല്‍ മറ്റേത്‌ താരത്തിനും അവസരം നല്‍കുന്നത്‌ പോലെ തന്നെ ശുഭ്‌മാനും നല്‍കണമെന്ന്‌ ഹര്‍ഭജന്‍ സിങ്‌ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ രോഹിത്ത്‌ പരിക്കേറ്റ്‌ പുറത്തിരുന്നപ്പോള്‍ രണ്ട്‌ ടെസ്‌റ്റിലും പൃഥ്വി ഷായ്‌ക്കാണ്‌ ഇന്ത്യ അവസരം നല്‍കിയത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com