സ്വവര്‍ഗാനുരാഗിയെന്ന്‌ സംശയം‌; നെയ്‌മറുടെ അമ്മ 23കാരനുമായുള്ള ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്‌

പിഎസ്‌ജി താരത്തിന്റെ പേഴ്‌സണല്‍ ഷെഫ്‌ ഉള്‍പ്പെടെയുള്ളവരുമായി തിയാഗോയ്‌ക്ക്‌ ബന്ധമുണ്ടായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍
സ്വവര്‍ഗാനുരാഗിയെന്ന്‌ സംശയം‌; നെയ്‌മറുടെ അമ്മ 23കാരനുമായുള്ള ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്‌


അമ്മയുടെ പുതിയ ബോയ്‌ ഫ്രണ്ടിനെ ഏതാനും ദിവസം മുന്‍പാണ്‌ നെയ്‌മര്‍ ലോകത്തിന്‌ പരിചയപ്പെടുത്തിയത്‌. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതിന്‌ മുന്‍പ്‌ തന്നെ ഇവര്‍ ബന്ധം പിരിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌. സ്വര്‍ഗാനുരാഗിയാണ്‌ ഈ യുവാവ്‌ എന്ന്‌ മനസിലാക്കിയതോടെ നെയ്‌മറുടെ അമ്മ പിന്മാറി എന്ന്‌ ദി സണ്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നെയ്‌മറുടെ അമ്മയ്‌ക്കൊപ്പമുള്ള ബന്ധത്തിന്‌ മുന്‍പ്‌ പിഎസ്‌ജി താരത്തിന്റെ പേഴ്‌സണല്‍ ഷെഫ്‌ ഉള്‍പ്പെടെയുള്ളവരുമായി തിയാഗോയ്‌ക്ക്‌ ബന്ധമുണ്ടായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ബ്രസീലിയന്‍ നടനും, സറ്റാന്‍ഡ്‌ അപ്പ്‌ കൊമേഡിയനുമായ കാര്‍ലിനോസ്‌ മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു.

നേരത്തെ, നെയ്‌മറുടേയും തിയാഗോയുടേയും ചിത്രങ്ങള്‍ നെയ്‌മറിന്റെ അമ്മ നദൈന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സ്വവര്‍ഗാനുരാഗിയാണ്‌ യുവാവ്‌ എന്ന്‌ തിരിച്ചറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ നദൈനില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ്‌ സൂചന. ഇതേ തുടര്‍ന്ന്‌ ബ്രസീലിലെ തന്റെ വീട്ടിലേക്ക്‌ തിയാഗോ മടങ്ങി പോയതായും പറയുന്നു.

2020 ഫെബ്രുവരിയിലാണ്‌ ഇരുവരുടേയും പ്രണയത്തിന്‌ തുടക്കമിട്ടത്‌. നെയ്‌മറുടെ ജന്മദിനാഘോഷത്തിനിടയില്‍ പരിചയപ്പെട്ടപ്പോഴായിരുന്നു അത്‌. 23 വസാണ്‌ തിയാഗോയുടെ പ്രായം. അമ്മയുടെ പുതിയ പ്രണയം ലോകത്തെ അറിയിച്ച്‌ വലിയ ചര്‍ച്ചയ്‌ക്ക്‌ നെയ്‌മറെ തുടക്കമിട്ടിരുന്നു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com