കോവിഡ്‌ ഇഫക്ട്‌; പന്ത്‌ ചുരണ്ടല്‍ നിയമവിധേയമാക്കാന്‍ ഐസിസി, നീക്കം ഉമിനീര്‌ പന്തില്‍ തേക്കുന്നത്‌ ഒഴിവാക്കാന്‍

പന്തില്‍ ഉമിനീര്‌ പുരട്ടി തിളക്കം കൂട്ടുന്നത്‌ കോവിഡ്‌ 19ന്റെ സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി തീര്‍ക്കുമെന്നതിനാലാണ്‌ ഐസിസി നീക്കം
കോവിഡ്‌ ഇഫക്ട്‌; പന്ത്‌ ചുരണ്ടല്‍ നിയമവിധേയമാക്കാന്‍ ഐസിസി, നീക്കം ഉമിനീര്‌ പന്തില്‍ തേക്കുന്നത്‌ ഒഴിവാക്കാന്‍


ദുബായ്:‌ ക്രിക്കറ്റില്‍ പന്ത്‌ ചുരണ്ടല്‍ നിയമ വിധേയമാക്കിയേക്കുമെന്ന്‌ സൂചന. പന്തില്‍ ഉമിനീര്‌ പുരട്ടി തിളക്കം കൂട്ടുന്നത്‌ കോവിഡ്‌ 19ന്റെ സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി തീര്‍ക്കുമെന്നതിനാലാണ്‌ ഐസിസി കൃത്രിമ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ പന്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത പരിശോധിക്കുന്നത്‌.

അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്രിമ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ പന്തില്‍ മാറ്റം വരുത്താന്‍ കളിക്കാരെ അനുവദിക്കുന്ന കാര്യം ഐസിസി പരിഗണിക്കുന്നതായി ക്രിക്കറ്റ്‌ഇന്‍ഫോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ച്യൂയിഗം, ജെല്‍ എന്നിവ ഉപയോഗിച്ചാണ്‌ സാധാരണ ബൗളര്‍മാരും ഫീല്‍ഡര്‍മാരും പന്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക.

റിവേഴ്‌സ്‌ സ്വിങ്‌ ലഭിക്കാനാണ്‌ പന്തിന്റെ ഒരു വശത്ത്‌ തിളക്കം കൂട്ടുന്നത്‌. പന്ത്‌ ചുരണ്ടലിന്റെ പേരില്‍ പല താരങ്ങള്‍ക്കും ഐസിസി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും, രാഹുല്‍ ദ്രാവിഡുമെല്ലാം ഇവിടെ വിവാദത്തിലേക്ക്‌ വീണിരുന്നു. ഏറ്റവും ഒടുവില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച്‌ പന്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ച്‌ ലോകത്തിന്റെ കണ്ണില്‍ കുറ്റക്കാരായ സ്‌മിത്തും, വാര്‍ണറും, ബെന്‍ക്രോഫ്‌റ്റും. പന്ത്‌ ചുരണ്ടലിന്‌ ഐസിസി നിയമപ്രാബല്യം നല്‍കുമോ എന്ന ആകാംക്ഷയിലാണ്‌ ക്രിക്കറ്റ്‌ പ്രേമികള്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com