നെഞ്ചോട്‌ ചേര്‍ത്ത 5 ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍, പ്രിയ താരങ്ങളുടെ ലിസ്റ്റുമായി രോഹിത്‌ ശര്‍മ

കുട്ടിക്കാലത്ത്‌ സച്ചിനെ മാത്രം പിന്തുടര്‍ന്നിരുന്ന കാലമുണ്ടായി എനിക്ക്‌. പിന്നാലെ മറ്റ്‌ ക്രിക്കറ്റ്‌ താരങ്ങളിലേക്കും ശ്രദ്ധയെത്തി
നെഞ്ചോട്‌ ചേര്‍ത്ത 5 ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍, പ്രിയ താരങ്ങളുടെ ലിസ്റ്റുമായി രോഹിത്‌ ശര്‍മ


അനായാസേന ബാറ്റ്‌ ചെയ്യുന്ന ഇന്ത്യയുടെ ഹിറ്റ്‌മാന്‌ ലോകം മുഴുവന്‍ ആരാധകരുണ്ട്‌. ഇപ്പോഴിതാ, താന്‍ ആരാധിക്കുന്ന അഞ്ച്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കുറിച്ച്‌ പറയുകയാണ്‌ രോഹിത്‌. സൗരവ്‌ ഗാംഗുലി, വിവിഎസ്‌ ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്‌ എന്നിവരാണ്‌ രോഹിത്തിന്റെ ലിസ്‌റ്റിലുള്ളവര്‍...

കുട്ടിക്കാലത്ത്‌ സച്ചിനെ മാത്രം പിന്തുടര്‍ന്നിരുന്ന കാലമുണ്ടായി എനിക്ക്‌. പിന്നാലെ മറ്റ്‌ ക്രിക്കറ്റ്‌ താരങ്ങളിലേക്കും ശ്രദ്ധയെത്തി. 2002 ഇംഗ്ലണ്ട്‌ പരമ്പരയില്‍ ദ്രാവിഡ്‌ റണ്‍സ്‌ വാരിക്കൂട്ടുന്നത്‌ കണ്ടു. സെവാഗ്‌ തന്റെ ബാറ്റിങ്‌ തുടങ്ങുമ്പോള്‍ തന്നെ ബൗളര്‍മാരുടെ പകുതി ആത്മവിശ്വാസം ഇല്ലാതായിട്ടുണ്ടാവും. പിന്നെ ലക്ഷ്‌മണും, ഗാംഗുലിയും...എനിക്ക്‌ പ്രിയപ്പെട്ട ഇന്ത്യയുടെ ടോപ്‌ 5 ബാറ്റിങ്‌ നിര ഇതാണ്‌...രോഹിത്‌ പറഞ്ഞു.

ഇനി ഇന്ത്യക്ക്‌ മുന്‍പിലുള്ള മൂന്ന്‌ ലോകകപ്പുകളില്‍ രണ്ട്‌ എണ്ണത്തില്‍ ടീമിനെ കിരീടത്തിലേക്ക്‌ എത്തിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും രോഹിത്‌ പറഞ്ഞു. 2020ലേയും 2021ലേയും ട്വന്റി20 ലോകകപ്പ്‌. 2023ലെ ഏകദിന ലോകകപ്പ്‌. ഇവയില്‍ രണ്ടെണ്ണത്തില്‍ കിരീടം നേടുകയാണ്‌ എന്റെ ലക്ഷ്യം. ബാറ്റിങ്‌ പൊസിഷനില്‍ 5, 6, 7 സ്ഥാനങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും രോഹിത്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com