2011 ലോക കിരീടം നേടിയ ഇലവന്‍ എന്തുകൊണ്ട്‌ വീണ്ടും കളിച്ചില്ല? ഇല്ലാതാക്കാന്‍ ആരെല്ലാം ആര്‍ക്കെതിരെയെല്ലാം കളിച്ചെന്ന്‌ വെളിപ്പെടുത്തുമെന്ന്‌ ഹര്‍ഭജന്‍; പിന്നാലെ ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌തു

2011 ലോക കിരീടം നേടിയ ഇലവന്‍ എന്തുകൊണ്ട്‌ വീണ്ടും കളിച്ചില്ല? ഇല്ലാതാക്കാന്‍ ആരെല്ലാം ആര്‍ക്കെതിരെയെല്ലാം കളിച്ചെന്ന്‌ വെളിപ്പെടുത്തുമെന്ന്‌ ഹര്‍ഭജന്‍; പിന്നാലെ ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌തു

2011 ലോകകപ്പില്‍ സംഭവിച്ച കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞ്‌ ഒരു പുസ്‌തകം എഴുതുമെന്ന്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്


2011 ലോകകപ്പില്‍ സംഭവിച്ച കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞ്‌ ഒരു പുസ്‌തകം എഴുതുമെന്ന്‌ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌. എന്നാല്‍ തൊട്ടു പിന്നാലെ തന്നെ ഹര്‍ഭജന്‍ സിങ്‌ ഇതുമായി ബന്ധപ്പെട്ട ട്വീറ്റ്‌ ഡിലീറ്റ്‌ ചെയ്‌തു.

2011 ലോക കിരീടം നേടിയ അതേ ഇലവന്‍ പിന്നെ ഒരിക്കലും ഒരുമിച്ച്‌ കളിച്ചിട്ടില്ലെന്ന്‌ പറഞ്ഞുള്ള ട്വീറ്റാണ്‌ ഹര്‍ഭജനില്‍ നിന്ന്‌ വന്നത്‌. എല്ലാവരില്‍ നിന്നും എല്ലാവരേയും അകറ്റി നിര്‍ത്താന്‍ ആരെല്ലാമാണ്‌ കളിച്ചത്‌ എന്നെല്ലാം വെളിപ്പെടുത്തേണ്ട സമയം വരും. ഒരുപാട്‌ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഞാന്‍ ഒരു പുസ്‌തകമെഴുതേണ്ട സമയമായെന്ന്‌ എനിക്ക്‌ തോന്നുന്നു. സംഭവിച്ചതിനെ എല്ലാം കുറിച്ച്‌ ഒരു സത്യസന്ധമായ ബുക്ക്‌, ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.


ലോക കപ്പില്‍ മികവ്‌ കാണിച്ച ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്‌, യുവരാജ്‌ സിങ്‌ എന്നിവര്‍ക്ക്‌ ലോകകപ്പിന്‌ ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. ലോകകപ്പിന്‌ ശേഷം 2012ല്‍ നടന്ന ഓസീസ്‌ പര്യടനത്തില്‍ റൊട്ടേഷന്‍ പോളിസിയുമായും ധോനി എത്തിയിരുന്നു. ടീമിലെ മുതിര്‍ന്ന താരങ്ങളായ സച്ചിന്‍, സെവാഗ്‌, ഗംഭീര്‍ എന്നിവരെ പ്ലേയിങ്‌ ഇലവനില്‍ ഒരുമിച്ച്‌ ഉള്‍പ്പെടുത്താതിരിക്കാനായിരുന്നു അത്‌.

ധോനിയുട ഈ നീക്കം വലിയ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന്‌ ശേഷം ഗംഭീര്‍ തന്നെ ധോനിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡ്രസിങ്‌ റൂമില്‍ പറയാതെ റൊട്ടേഷന്‍ പോളിസിയുടെ കാര്യം ധോനി മാധ്യമങ്ങളോട്‌ പറഞ്ഞു എന്നും ഗംഭീര്‍ വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com