എന്റെ മകന്റെ കരിയര്‍ ഏതാണ്ട്‌ അവസാനിപ്പിച്ചു, ഇനി എനിക്കൊരു ആവശ്യമുണ്ട്‌; സ്റ്റുവര്‍ട്ട്‌ ബ്രോഡിന്റെ പിതാവിന്റെ വാക്കുകള്‍ വെളിപ്പെടുത്തി യുവി

2007 ട്വന്റി20 ലോകകപ്പില്‍ ഫ്‌ളിന്റോഫിനോടുള്ള കലിപ്പ്‌ ബ്രോഡിനോട്‌ തീര്‍ത്ത്‌ യുവി ക്രിക്കറ്റ്‌ ലോകത്തെ ത്രില്ലടിപ്പിക്കുകയായിരുന്നു
എന്റെ മകന്റെ കരിയര്‍ ഏതാണ്ട്‌ അവസാനിപ്പിച്ചു, ഇനി എനിക്കൊരു ആവശ്യമുണ്ട്‌; സ്റ്റുവര്‍ട്ട്‌ ബ്രോഡിന്റെ പിതാവിന്റെ വാക്കുകള്‍ വെളിപ്പെടുത്തി യുവി


സ്റ്റുവര്‍ട്ട്‌ ബ്രോഡിനെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക്‌ യുവരാജ്‌ സിങ്ങിന്റെ പേരുമെത്തും. ആ ആറ്‌ സിക്‌സുകളുമെത്തും. 2007 ട്വന്റി20 ലോകകപ്പില്‍ ഫ്‌ളിന്റോഫിനോടുള്ള കലിപ്പ്‌ ബ്രോഡിനോട്‌ തീര്‍ത്ത്‌ യുവി ക്രിക്കറ്റ്‌ ലോകത്തെ ത്രില്ലടിപ്പിക്കുകയായിരുന്നു. അന്ന്‌ സ്‌റ്റുവര്‍ട്ട്‌ ബ്രോഡിന്റെ പിതാവ്‌ തന്നോട്‌ പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തുകയാണ്‌ യുവരാജ്‌ സിങ്‌ ഇപ്പോള്‍.

എന്റെ മകന്റെ കരിയര്‍ നീ ഏതാണ്ട്‌ അവസാനിപ്പിച്ചു. ഇനി അവന്‌ നിന്റെ ഓട്ടോഗ്രാഫുള്ള ഒരു ജേഴ്‌സി വേണം, ബ്രോഡിന്റെ പിതാവ്‌ ക്രിസ്‌ കളി കഴിഞ്ഞതിന്‌ പിന്നത്തെ ദിവസം എന്നോട്‌ വന്ന്‌ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. എന്റെ ജേഴ്‌സിയില്‍ സ്റ്റുവര്‍ട്ട്‌ ബ്രോഡിനായി ഞാന്‍ ഇങ്ങനെ എഴുതി, എന്റെ ഓവറില്‍ ഞാന്‍ അഞ്ച്‌ സിക്‌സുകള്‍ വഴങ്ങിയിട്ടുണ്ട്‌. അതിനാല്‍ എനിക്ക്‌ അറിയാം എത്ര ബുദ്ധിമുട്ടാണ്‌ ഈ സമയമെന്ന്‌. ഇംഗ്ലണ്ട്‌ ക്രിക്കറ്റിന്റെ ഭാവി താരത്തിന്‌, എല്ലാ ആശംസകളും....

ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്‌ സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌. ആറ്‌ പന്തില്‍ ആറും സിക്‌സ്‌ വഴങ്ങിയതിന്‌ ശേഷം ഇത്രയും മികച്ച കരിയര്‍ കെട്ടി ഉയര്‍ത്തിയ ഒരു ബൗളറും ഇന്ത്യയില്‍ നിന്നുണ്ടായിട്ടില്ലെന്ന്‌ യുവി ചൂണ്ടിക്കാണിച്ചു. അന്ന്‌ സിക്‌സ്‌ പറത്തി കഴിഞ്ഞ്‌ ഞാന്‍ ആദ്യം നോക്കിയത്‌ ഫ്‌ളിന്റോഫിനെയാണ്‌. രണ്ടാമത്‌ ദിമിത്രിയെയാണ്‌ നോക്കിയത്‌. കാരണം, ആ കളിക്ക്‌ ഏതാനും ആഴ്‌ച മുന്‍പ്‌ എന്നെ ഓവറില്‍ അഞ്ച്‌ സിക്‌സ്‌ പറത്തിയിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com