പരിശീലനം പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌, റമസാന്‍ നോമ്പെടുത്ത്‌ കഠിനാധ്വാനം ചെയ്യുന്ന സലയ്ക്ക് കയ്യടിച്ച്‌ ആരാധകര്‍

മൂന്ന്‌ മണിക്ക്‌ ജിമ്മില്‍ വര്‍ക്കൗട്ട്‌ നടത്തുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു
പരിശീലനം പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌, റമസാന്‍ നോമ്പെടുത്ത്‌ കഠിനാധ്വാനം ചെയ്യുന്ന സലയ്ക്ക് കയ്യടിച്ച്‌ ആരാധകര്‍


ലോക്ക്‌ഡൗണിലാണെങ്കിലും ഗ്രൂപ്പ്‌ വീഡിയോ കോളിലൂടെ ഒരുമിച്ച്‌ ക്ലോപ്പും സംഘവും ജന്മദിനം കളിക്കാരുടെ ജന്മദിനം ആഘോഷിക്കുകയും, പരിശീലനം നടത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ മുന്നേറ്റ നിര താരം മുഹമ്മദ്‌ സല തന്റെ പരിശീലന സമയം പുലര്‍ച്ചെ മൂന്ന്‌ മണിയിലേക്ക്‌ മാറ്റിയിരിക്കുന്നു എന്ന വാര്‍ത്തകളാണ്‌ വരുന്നത്‌.

റമസാന്‍ വ്രതാരംഭമായതോടെയാണ്‌ സല തന്റെ പരിശീലന സമയത്തില്‍ വലിയ മാറ്റം വരുത്തിയത്‌. മൂന്ന്‌ മണിക്ക്‌ ജിമ്മില്‍ വര്‍ക്കൗട്ട്‌ നടത്തുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു. പകല്‍ നോമ്പെടുക്കുന്നതിനെ തുടര്‍ന്ന്‌ പരിശീലന സമയം മാറ്റി കഠിനാധ്വാനം ചെയ്യുന്ന താരത്തിന്‌ കയ്യടിക്കുകയാണ്‌ ആരാധകര്‍.


പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ സീസണില്‍ 44 വട്ടം ഗോള്‍ വല കുലുക്കി പ്രീമിയര്‍ ലീഗ്‌ പ്ലേയര്‍ ഓഫ്‌ ദി ഇയര്‍ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സല സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നാലെ വന്ന സീസണില്‍ അത്രയും മികവ്‌ തുടരാന്‍ താരത്തിനായില്ല. ഈ സീസണില്‍ പ്രീമിയര്‍ ലീഗ്‌ കിരീടത്തോട്‌ ലിവര്‍പൂള്‍ മുന്‍പെങ്ങുമില്ലാത്ത വിധം അടുത്തപ്പോള്‍ ഗോള്‍ വേട്ടയില്‍ സല തന്നെയാണ്‌ മുന്‍പില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com