സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട്‌ കോഹ്‌ ലിയോ? മികച്ച ബാറ്റ്‌സ്‌മാനെ തെരഞ്ഞെടുത്ത്‌ സ്‌റ്റാര്‍ പേസര്‍ ബൂമ്ര

ലൈവിനിടയില്‍ ബൂമ്രയോട്‌ യുവിയുടെ ചോദ്യമെത്തി. മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ ലിയോ സച്ചിനോ?
സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട്‌ കോഹ്‌ ലിയോ? മികച്ച ബാറ്റ്‌സ്‌മാനെ തെരഞ്ഞെടുത്ത്‌ സ്‌റ്റാര്‍ പേസര്‍ ബൂമ്ര


ലോക്ക്‌ഡൗണില്‍ നാളില്‍ ആരാധകരെ കൗതുകത്തിലാക്കുന്ന പ്രതികരണങ്ങളുമായി യുവിയും ബൂമ്രയുമാണ്‌ ഇപ്പോള്‍ ഇന്‍സ്‌റ്റാ ലൈവിലെത്തുന്നത്‌. ലൈവിനിടയില്‍ ബൂമ്രയോട്‌ യുവിയുടെ ചോദ്യമെത്തി. മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ ലിയോ സച്ചിനോ?

വലിയ ആശയ കുഴപ്പമൊന്നുമില്ലാതെ തന്നെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ അതിന്‌ മറുപടി നല്‍കി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കോഹ്‌ ലി തന്നെ സച്ചിന്റെ ആരാധകനാണ്‌ എന്നാണ്‌ ഇതിന്‌ കാരണമായി ബൂമ്ര പറഞ്ഞത്‌. ലോകം മുഴുവന്‍ സച്ചിനെ ആരാധിക്കുന്നു. കോഹ്‌ ലിയും സച്ചിന്റെ ആരാധകനാണ്‌. അതുകൊണ്ട്‌ ഞാനും സച്ചിനൊപ്പം തന്നെ പോവുന്നു, ബൂമ്ര പറഞ്ഞു.

അവിടം കൊണ്ടും യുവരാജ്‌ സിങ്‌ വിട്ടില്ല. മധ്യനിരയില്‍ ഞാനാണോ, ധോനിയാണോ മികച്ചത്‌ എന്നായി യുവിയുടെ അടുത്ത ചോദ്യം. അത്‌ പക്ഷേ ബൂമ്രയെ കുഴക്കി. അച്ഛനയാണോ അമ്മയെയാണോ ഇഷ്ടമെന്ന്‌ ചോദിക്കുന്നത്‌ പോലെയാണ്‌ അതെന്നായിരുന്നു ബൂമ്രയുടെ വാക്കുകള്‍. യുവി-ധോനി സഖ്യം നിരവധി കൂട്ടുകെട്ടുകളിലൂടെ ഇന്ത്യയെ വിജയത്തിലേക്ക്‌ എത്തിച്ചിട്ടുണ്ട്‌, ലോകകപ്പില്‍ ഉള്‍പ്പെടെ.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com