സ്‌പിന്നറായിരുന്നു ആദ്യം, അവഗണന നിറഞ്ഞപ്പോഴാണ്‌ മീഡിയം പേസിലേക്ക്‌ മാറിയതെന്ന്‌ വിജയ ശങ്കര്‍

സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റയില്‍ ലൈവിലെത്തിയപ്പോഴായിരുന്നു വിജയ്‌ ശങ്കറിന്റെ പ്രതികരണം
സ്‌പിന്നറായിരുന്നു ആദ്യം, അവഗണന നിറഞ്ഞപ്പോഴാണ്‌ മീഡിയം പേസിലേക്ക്‌ മാറിയതെന്ന്‌ വിജയ ശങ്കര്‍


സ്‌പിന്നറായിരുന്ന സമയം ബാറ്റിങ്ങില്‍ മികവ്‌ കാണിച്ചിട്ടും തനിക്ക്‌ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ലെന്ന്‌ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ്‌ ശങ്കര്‍. സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ ഡേവിഡ്‌ വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റയില്‍ ലൈവിലെത്തിയപ്പോഴായിരുന്നു വിജയ്‌ ശങ്കറിന്റെ പ്രതികരണം.

സ്‌പിന്നറായി കളിച്ച സമയത്ത്‌ ഡൊമസ്റ്റിക്‌ ടീമില്‍ ഇടം നേടാന്‍ എനിക്കായില്ല. ഇതോടെയാണ്‌ മീഡിയം പേസ്‌ പരീക്ഷിച്ചത്‌. അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു, വാര്‍ണറോട്‌ ധവാന്‍ പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ്‌ ടീമില്‍ വളരെ പ്രതീക്ഷകളോടെ എത്തിയ താരമായിരുന്നു വിജയ്‌.

മീഡിയം പേസും നാലാം സ്ഥാനത്ത്‌ മികവ്‌ കാണിക്കാനുള്ള കഴിവും വിജയ്‌ ശങ്കറിനെ ലോകകപ്പ്‌ പ്ലേയിങ്‌ ഇലവനിലേക്ക്‌ എത്തിച്ചു. വലിയ ബാലന്‍സ്‌ ആണ്‌ വിജയ്‌ ടീമിന്‌ നല്‍കുന്നതെന്നാണ്‌ കോഹ്‌ ലിയും അന്ന്‌ പ്രതികരിച്ചത്‌. എന്നാല്‍ ലോകകപ്പില്‍ ഏതാനും മത്സരം കളിച്ചതിന്‌ ശേഷം പരിക്കേറ്റ്‌ മടങ്ങിയ വിജയ്‌ ശങ്കറിന്‌ പിന്നെ ഇന്ത്യന്‍ ടീമിലേക്ക്‌ മടങ്ങി എത്താനായിട്ടില്ല.

2019ല്‍ വിജയ്‌ ശങ്കറിന്റെ ഐപിഎല്‍ സീസണും മോശമായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു വിക്കറ്റ്‌ മാത്രമാണ്‌ താരത്തിന്‌ നേടാനായത്‌. സണ്‍റൈസേഴ്‌സിന്‌ വേണ്ടി 19 മത്സരങ്ങളില്‍ നിന്ന്‌ വിജയ്‌ ശങ്കര്‍ നേടിയത്‌ 345 റണ്‍സ്‌ ആണ്‌. പുറത്താവാതെ നേടിയ 63 റണ്‍സ്‌ ആണ്‌ ഉയര്‍ന്ന സ്‌കോര്‍.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com