അര്‍ജുന്‍ ഉറപ്പായും ഇന്ത്യക്ക്‌ വേണ്ടി കളിക്കും, സച്ചിനോട്‌ ശ്രീശാന്ത്‌

ഇന്ത്യക്ക്‌ വേണ്ടി അര്‍ജുന്‍ ഉറപ്പായും കളിക്കും ശ്രീശാന്ത്‌ ട്വിറ്ററില്‍ സച്ചിന്‌ മറുപടിയായി കുറിച്ചു
അര്‍ജുന്‍ ഉറപ്പായും ഇന്ത്യക്ക്‌ വേണ്ടി കളിക്കും, സച്ചിനോട്‌ ശ്രീശാന്ത്‌


അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്ക്‌ വേണ്ടി കളിക്കുമെന്ന്‌ സച്ചിനോട്‌ മലയാളി താരം എസ്‌ ശ്രീശാന്ത്‌. ജന്മദിനാശംസ നേര്‍ന്ന ശ്രീശാന്തിന്‌ സച്ചിന്‍ നന്ദി പറഞ്ഞിരുന്നു. ഇതിന്‌ മറുപടി നല്‍കിയപ്പോഴാണ്‌ ശ്രീശാന്തിന്റെ വാക്കുകള്‍.

വളരെ മികച്ച ബൗളിങ്‌ ആക്ഷനും, മികച്ച താളവുമുണ്ട്‌ അര്‍ജുന്‌. ഇന്ത്യക്ക്‌ വേണ്ടി അര്‍ജുന്‍ ഉറപ്പായും കളിക്കും ശ്രീശാന്ത്‌ ട്വിറ്ററില്‍ സച്ചിന്‌ മറുപടിയായി കുറിച്ചു. ഡൊമസ്റ്റിക്‌ ക്രിക്കറ്റില്‍ പലപ്പോഴും അര്‍ജുന്‍ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ എ ടീമിലേക്ക്‌ അര്‍ജുന്റെ വരവ്‌ എങ്ങനെയാവുമെന്ന ആകാംക്ഷയിലാണ്‌ ആരാധകര്‍.


പേസ്‌ ബൗളിങ്ങിന്‌ പുറമെ കൂറ്റന്‍ ഷോട്ടുകള്‍ പറത്താനുള്ള അര്‍ജുന്റെ കഴിവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്‌. നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായും വിദേശ ടീമിനായും പന്തെറിയാന്‍ അര്‍ജുന്‍ എത്താറുണ്ട്‌. രവി ശാസ്‌ത്രി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുന്റെ ബൗളിങ്‌ നിരീക്ഷിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com