ഇത്തവണ ബുട്ടബൊമ്മ...അല്ലു അര്‍ജുന്‍ ചിത്രത്തിലെ പാട്ടിന്‌ ചുവടുവെച്ച്‌‌ ഡേവിഡ്‌ വാര്‍ണര്‍

അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ്‌ ചുവര്‍ണര്‍ ചുവടുവെക്കുന്നത്
ഇത്തവണ ബുട്ടബൊമ്മ...അല്ലു അര്‍ജുന്‍ ചിത്രത്തിലെ പാട്ടിന്‌ ചുവടുവെച്ച്‌‌ ഡേവിഡ്‌ വാര്‍ണര്‍


കുടുംബത്തെ ഏറെ ചേര്‍ത്തു നിര്‍ത്തുന്ന താരമാണ്‌ ഡേവിഡ്‌ വാര്‍ണര്‍. ലോകം ലോക്ക്‌ഡൗണിലായതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കിട്ടിയ വാര്‍ണര്‍ അടിച്ചുപൊളിക്കുകയാണ്‌. സമൂഹമാധ്യമങ്ങളില്‍ കുടുംബത്തോടൊപ്പം വീഡിയോയുമായെത്തി ആരാധകരെ രസിപ്പിച്ച വാര്‍ണറും കുടുംബവും ഇപ്പോഴെത്തുന്നത്‌ തെലുങ്ക്‌ താരം അല്ലു അര്‍ജുന്റെ പാട്ടിനൊപ്പം ചുവടു വെച്ചാണ്‌.
 

 
 
 
 
 
 
 
 
 
 
 
 
 

It’s tiktok time #buttabomma get out of your comfort zone people lol @candywarner1

A post shared by David Warner (@davidwarner31) on

അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ്‌ ചുവര്‍ണര്‍ ചുവടുവെക്കുന്നത്‌. ഭാര്യ കാന്‍ഡൈസ്‌ വാര്‍ണറും ഒപ്പമുണ്ട്‌. നിങ്ങളുടെ കംഫോര്‍ട്ട്‌ സോണില്‍ നിന്ന്‌ പുറത്തു വരൂ എന്ന്‌ പറഞ്ഞാണ്‌ വാര്‍ണര്‍ തന്റെ ഡാന്‍സ്‌ പങ്കുവെക്കുന്നത്‌. മകള്‍ ഇവി മേ ഇവര്‍ക്ക്‌ പിന്നിലൂടെ ഡാന്‍സുമായി ഓടി കളിക്കുന്നതും കാണാം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com