0/1ന് ഇന്ത്യ വീണ കളി, ചെയ്‌സ് ചെയ്തത് 330 റണ്‍സ്; കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് അതെന്ന് ഗംഭീര്‍

കോഹ്‌ലിയുടെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ പിറന്ന 183 റണ്‍സ് ആണ് ഗംഭീര്‍ ഇവിടെ തെരഞ്ഞെടുത്തത്
0/1ന് ഇന്ത്യ വീണ കളി, ചെയ്‌സ് ചെയ്തത് 330 റണ്‍സ്; കോഹ്‌ലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് അതെന്ന് ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ജയങ്ങളിലേക്ക് എത്തിച്ചും ആരാധകരെ അമ്പരപ്പിച്ചും ബാറ്റുമായി കളിക്കളത്തില്‍ നിരവധി വട്ടം കോഹ് ലി നിറഞ്ഞു. ആ ഇന്നിങ്‌സുകളില്‍ വെച്ച് കോഹ് ലിയുടെ ഏറ്റവും മികച്ച പ്രകടനം തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. 

കോഹ്‌ലിയുടെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ പിറന്ന 183 റണ്‍സ് ആണ് ഗംഭീര്‍ ഇവിടെ തെരഞ്ഞെടുത്തത്. മൂന്ന് ഫോര്‍മാറ്റിലുമായി അവിശ്വസനീയമായ നിരവധി ഇന്നിങ്‌സുകള്‍ കോഹ് ലിയില്‍ നിന്ന് വന്നു. എന്നാല്‍ എന്റെ കണ്ണില്‍ അവയില്‍ ഏറ്റവും മികച്ചത് പാകിസ്ഥാനെതിരെ കോഹ്‌ലി നേടിയ 183 റണ്‍സ് ആണ്, ഗംഭീര്‍ പറഞ്ഞു. 

330 റണ്‍സ് ചെയ്‌സ് ചെയ്യുകയായിരുന്നു നമ്മളവിടെ. എന്നാല്‍ 0-1ന് തകര്‍ന്നാണ് തുടങ്ങിയത്. അത്രയും സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍ 330 റണ്‍സ് ചെയ്‌സ് ചെയ്ുക എന്ന് പറഞ്ഞാല്‍, അതും പാകിസ്ഥാനെതിരെ...ആ സമയം വലിയ അനുഭവസമ്പത്തും കോഹ് ലിക്കുണ്ടായിരുന്നില്ല. എന്റെ അഭിപ്രായത്തില്‍ അതാണ് കോഹ് ലിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ്...ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ പറഞ്ഞു. 

അവിടെ മുഹമ്മദ് ഹഫീസിന്റേയും നാസിര്‍ ജംഷാദിന്റേയും സെഞ്ചുറി ബലത്തിലാണ് പാകിസ്ഥാന്‍ 329 റണ്‍സ് നേടിയത്. ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്ക് ഇന്നിങ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ ഗംഭീറിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സച്ചിനും കോഹ് ലിയും ചേര്‍ന്ന് 133 റണ്‍സ് കണ്ടെത്തി. 52 റണ്‍സ് നേടി സച്ചിന്‍ പുറത്തായതിന് പിന്നാലെ രോഹിത്തിനൊപ്പം ചേര്‍ന്ന് 172 റണ്‍സ് കൂടി കോഹ് ലി കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com