കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ, ഡയപ്പേഴ്‌സുമായി ആശുപത്രിയിലേക്ക് 

കുഞ്ഞിനെ കയ്യിലെടുത്ത് പിടിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ഹര്‍ദിക് പാണ്ഡ്യ കുറിച്ചത്
കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ, ഡയപ്പേഴ്‌സുമായി ആശുപത്രിയിലേക്ക് 

മുംബൈ: കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. വ്യാഴാഴ്ചയാണ് ഹര്‍ദിക്കിനും നതാഷയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. 

കുഞ്ഞിനെ കയ്യിലെടുത്ത് പിടിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ഹര്‍ദിക് പാണ്ഡ്യ കുറിച്ചത്. നേരത്തെ, കുഞ്ഞിന്റെ വിരലുകള്‍ കയ്യിലെടുത്ത ഫോട്ടോയുമായി എത്തിയാണ് തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം ഹര്‍ദിക് ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനായുള്ള ഡയപ്പേഴ്‌സുമായി കാറില്‍ പോവുന്നതിന്റെ ഫോട്ടോയും ഹര്‍ദിക് ഇന്‍സ്റ്റാ സ്‌റ്റോറിയാക്കിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93) on

കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ദിക്കിനും നതാഷയ്ക്കും ആശംസ നേര്‍ന്ന് എത്തിയിരുന്നു. ജനുവരിയിലാണ് നതാഷയുമായുള്ള പ്രണയം ഹര്‍ദിക് തുറന്ന് പറഞ്ഞത്. ജനുവരി ഒന്നിന് ദുബായില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതായി ഹര്‍ദിക് ആരാധകരെ അറിയിച്ചു. 

പിന്നാലെ മെയില്‍ തങ്ങള്‍ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയുമായും ഹര്‍ദിക് എത്തി. ലോക്ക്ഡൗണ്‍ സമയം വിവാഹ ചടങ്ങിന്റെ ഫോട്ടോകളും ഹര്‍ദിക് പങ്കുവെച്ചു. കളിക്കളത്തിലേക്ക് എത്തുമ്പോള്‍, സെപ്തംബറിന് ശേഷം ഹര്‍ദിക് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഐപിഎല്ലാണ് ഹര്‍ദിക്കിന് മുന്‍പില്‍ ഇനിയുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com