ഐപിഎല്ലില്‍ കുടുംബം ഒപ്പമില്ലാത്തത് വിഷയമല്ല, സുരക്ഷയാണ് പ്രധാനമെന്ന് രഹാനെ

കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അത് ബുദ്ധിമുട്ടായി തോന്നില്ലെന്നും രഹാനെ
ഐപിഎല്ലില്‍ കുടുംബം ഒപ്പമില്ലാത്തത് വിഷയമല്ല, സുരക്ഷയാണ് പ്രധാനമെന്ന് രഹാനെ

മുംബൈ: ഐപിഎല്ലിന് യുഎഇ വേദിയാവുമ്പോള്‍ കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന് അജങ്ക്യാ രഹാനെ. ഭാര്യയും മകളും ഒപ്പമുള്ളതാണ് സന്തോഷം. എന്നാല്‍ കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അത് ബുദ്ധിമുട്ടായി തോന്നില്ലെന്നും രഹാനെ പറഞ്ഞു. 

സുരക്ഷയാണ് പ്രധാനം. ഭാര്യയുടെ, മകളുടെ കുടുംബാംഗങ്ങളുടെ സുരക്ഷ പ്രധാനപ്പെട്ടതാണ്. ടീം അംഗങ്ങളുടെ സുരക്ഷയും വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നു. ഇപ്പോള്‍ ആരോഗ്യത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. അതിന് ശേഷമെ ക്രിക്കറ്റ് വരുന്നുള്ളു. നാല് അഞ്ച് മാസം കുടുംബത്തിനൊപ്പം നമ്മള്‍ ചെലവഴിച്ച് കഴിഞ്ഞുവെന്നും രഹാനെ ചൂണ്ടിക്കാട്ടി. 

ഡല്‍ഹിക്ക് വേണ്ടി കളിക്കാനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഹാംഫയറിന് വേണ്ടി കളിക്കുന്ന സമയമാണ് ഡല്‍ഹിയില്‍ കളിക്കാന്‍് താത്പര്യമുണ്ടോ എന്ന ചോദ്യം വരുന്നത്. ഒരുപാട് സമയം എടുത്താണ് ഞാന്‍ അതില്‍ തീരുമാനമെടുത്തത്. പുതിയ ഒന്ന് പഠിക്കാന്‍ ലഭിച്ച അവസരമായാണ് ഞാനതിനെ കണ്ടത്. 

ആ സമയം ഗാംഗുലി ഡല്‍ഹിയുടെ മെന്ററായി ഉണ്ടായിരുന്നു. ഗാംഗുലിക്കും റിക്കി പോണ്ടിങ്ങിനും കീഴില്‍ കളിക്കാന്‍ സാധിക്കുമെന്ന ചിന്തയും എന്നെ ഡല്‍ഹിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചിരുന്നു. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. ക്രിക്കറ്റ് താരമെന്ന നിലയില്‍ അതാണ് നമുക്ക് വേണ്ടത്, രഹാനെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com