ഒക്ടോബറോടെ ഇന്ത്യന്‍ ക്രിക്കറ്റ് കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ അണ്ടര്‍ 16, അണ്ടര്‍ 19, വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്
ഒക്ടോബറോടെ ഇന്ത്യന്‍ ക്രിക്കറ്റ് കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി രാഹുല്‍ ദ്രാവിഡ്

ബംഗളൂരു: ഈ വര്‍ഷം ഒക്ടോബറോടെ ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതം അനുഭവപ്പെട്ട് തുടങ്ങുമെന്ന് രാഹുല്‍ ദ്രാവിഡ്. മാര്‍ച്ചിലാണ് കോവിഡ് രാജ്യത്ത് ശക്തമാവാന്‍ ആരംഭിച്ചത്. ബിസിസിഐ ഡൊമസ്റ്റിക് സീസണ്‍ അവസാനിച്ച സമയമായിരുന്നു അത്. 

എന്നാല്‍ ഒക്ടോബറോടെ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാവുമെന്ന് രാഹുല്‍ ദ്രാവിഡ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയുടെ അണ്ടര്‍ 16, അണ്ടര്‍ 19, വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. ഈ സമയമാവുമ്പോഴേക്കും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെങ്കില്‍ പ്രയാസമാവുമെന്നും ദ്രാവിഡ് പറഞ്ഞു. 

23-24 വയസിലെത്തിയ കളിക്കാരനേക്കാള്‍ അണ്ടര്‍ 19ലെ അവസാന ഘട്ടത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കാണ് ഈ വര്‍ഷം കൂടുതല്‍ നിര്‍ണായകമാവുന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. സെപ്തംബറില്‍ ഐപിഎല്ലോടെ ഇന്ത്യന്‍ ക്രിക്കറ്റ് മടങ്ങി എത്തുമെന്നാണ് കണക്കാക്കുന്നത്. അതിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com