ഫാന്‍സി സ്‌കൂപ്പ് അല്ല, മിസ്ബാ അവിടെ സ്‌ട്രെയിറ്റ് സിക്‌സ് അടിക്കണമായിരുന്നുവെന്ന് പാക് മുന്‍ ഓള്‍ റൗണ്ടര്‍

അന്ന് മിസ്ബായ്ക്ക് സ്‌കൂപ്പ് ഷോട്ടിന് പകരം ആ ഡെലിവറിയില്‍ സ്‌ട്രെയിറ്റ് സിക്‌സ് കളിക്കാമായിരുന്നു
ഫാന്‍സി സ്‌കൂപ്പ് അല്ല, മിസ്ബാ അവിടെ സ്‌ട്രെയിറ്റ് സിക്‌സ് അടിക്കണമായിരുന്നുവെന്ന് പാക് മുന്‍ ഓള്‍ റൗണ്ടര്‍

ലാഹോര്‍: 2007ലെ ട്വന്റി20 ലോകകപ്പില്‍ മിസ്ബാ ഉള്‍ ഹഖില്‍ നിന്ന് വന്ന സ്‌കൂപ്പ് ഷോട്ട് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് അത്ര വേഗം മാഞ്ഞുപോവില്ല. ശ്രീശാന്തിന്റെ കൈകളില്‍ എത്തി ആ ഷോട്ട് അവസാനിച്ചപ്പോള്‍ പാകിസ്ഥാന്റെ ലോകകപ്പ് കിരീട മോഹവും അവസാനിച്ചു. എന്നാല്‍ അന്ന് മിസ്ബായ്ക്ക് സ്‌കൂപ്പ് ഷോട്ടിന് പകരം ആ ഡെലിവറിയില്‍ സ്‌ട്രെയിറ്റ് സിക്‌സ് കളിക്കാമായിരുന്നു എന്നാണ് പാക് മുന്‍ ഓള്‍റൗണ്ടറായ അസര്‍ മഹ്മൂദ് പറയുന്നത്. 

2007ലെ ട്വന്റി20 ലോകകപ്പിന് മുന്‍പ് ട്വന്റി20യില്‍ ഇന്ത്യ മികവ് കാണിച്ചിരുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലുമാണ് ഇന്ത്യ ശ്രദ്ധിച്ചത്. ട്വന്റി20 ലോക കിരീടം ജയിച്ചത് ഇന്ത്യക്ക് വലിയ ഊര്‍ജമായി. ഇതാണ് ഐപിഎല്ലിന്റെ ജനനത്തിലേക്ക് എത്തിച്ചത്, മഹ്മൂദ് പറഞ്ഞു. 

മിസ്ബാ ഫൈനലില്‍ നന്നായാണ് കളിച്ചത്. എന്നാല്‍ അവസാനം സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ചു. ജോഗീന്ദര്‍ ശര്‍മയെ മിസ്ബായ്ക്ക് അവിടെ സ്‌ട്രെയിറ്റ് സിക്‌സിന് പറത്തായിരുന്നു. എന്നാല്‍ ഫാന്‍സി സ്‌കൂപ്പിനാണ് മിസ്ബ മുതിര്‍ന്നത്. ആ സമയം ഞാന്‍ എന്റെ സോഫയില്‍ നിന്ന് ചാടി എഴുന്നേറ്റു. എന്നാല്‍ ക്യാച്ച് കണ്ടതോടെ എന്താണ് സംഭവിക്കുന്നത് എന്നായി ഞാന്‍...പാക് മുന്‍ ഓള്‍ റൗണ്ടര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com