മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും ഹര്‍ദിക് ഇല്ല; സ്റ്റോക്ക്‌സുമായി താരതമ്യം ചെയ്ത് ഇര്‍ഫാന്‍ പഠാന്‍

'ഇന്ത്യയെ അങ്ങനെ ജയങ്ങളിലേക്ക് എത്തിക്കുന്ന ഓള്‍റൗണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. യുവരാജ് സിങ് അതുപോലൊരു മാച്ച് വിന്നറായിരുന്നു'
മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും ഹര്‍ദിക് ഇല്ല; സ്റ്റോക്ക്‌സുമായി താരതമ്യം ചെയ്ത് ഇര്‍ഫാന്‍ പഠാന്‍

ബറോഡ: മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും ഹര്‍ദിക് പാണ്ഡ്യക്ക് എത്താനാവാത്തത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സുമായി ഹര്‍ദിക്കിനെ താരതമ്യപ്പെടുത്തിയാണ് ഇര്‍ഫാന്റെ വാക്കുകള്‍.

ഇംഗ്ലണ്ടിന് വേണ്ടി മത്സരങ്ങള്‍ ജയിപ്പിച്ചാണ് സ്റ്റോക്ക്‌സ് ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായത്. ഇന്ത്യയെ അങ്ങനെ ജയങ്ങളിലേക്ക് എത്തിക്കുന്ന ഓള്‍റൗണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. യുവരാജ് സിങ് അതുപോലൊരു മാച്ച് വിന്നറായിരുന്നു. ടീമില്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവുക എന്നാല്‍ തികച്ചും വ്യത്യസ്തമായ കാര്യമാണെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

നിര്‍ഭാഗ്യം കൊണ്ട് ഹര്‍ദിക് പാണ്ഡ്യ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ ഇല്ല. ഹര്‍ദിക്കിന് കഴിവുണ്ട്. അതില്‍ ഒരു സംശയവും ഇല്ല. ഇന്ത്യക്ക് വേണ്ടി മത്സരം ജയിപ്പിക്കാന്‍ പ്രാപ്തനായ ഓള്‍റൗണ്ടറാണ് ഹര്‍ദിക് എങ്കില്‍ പിന്നെ ഇന്ത്യയെ പിടിച്ചാല്‍ കിട്ടില്ലെന്നും പഠാന്‍ പറഞ്ഞു.

66 ടെസ്റ്റില്‍ നിന്ന് 4419 റണ്‍സും,156 വിക്കറ്റുമാണ് സ്റ്റോക്ക്‌സിന്റെ അക്കൗണ്ടിലുള്ളത്. 95 ഏകദിനങ്ങളില്‍ നിന്ന് 2682 റണ്‍സും 70 വിക്കറ്റും, 26 ട്വന്റി20യില്‍ നിന്ന് 305 റണ്‍സും 14 വിക്കറ്റുമാണ് സ്‌റ്റോക്ക്‌സിന്റെ സമ്പാദ്യം. ഹര്‍ദിക് കളിച്ചതാവട്ടെ 11 ടെസ്റ്റും 54 ഏകദിനവും 40 ട്വന്റി20യും, 532, 957,310 എന്നതാണ് മൂന്ന് ഫോര്‍മാറ്റിലേയും ഹര്‍ദിക്കിന്റെ റണ്‍സ് സമ്പാദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com