ക്രീസില്‍ മുട്ടിയിട്ട പന്തെടുത്ത് ബൗളര്‍ ബാറ്റ്‌സ്മാന്റെ ശരീരത്തിലേക്ക് വീണ്ടുമെറിഞ്ഞു; ടീമിന് പെനാല്‍റ്റിയായി അധികം റണ്‍സ്! (വീഡിയോ)

ക്രീസില്‍ മുട്ടിയിട്ട പന്തെടുത്ത് ബൗളര്‍ ബാറ്റ്‌സ്മാന്റെ ശരീരത്തിലേക്ക് വീണ്ടുമെറിഞ്ഞു; ടീമിന് പെനാല്‍റ്റിയായി അധികം റണ്‍സ്! (വീഡിയോ)
ക്രീസില്‍ മുട്ടിയിട്ട പന്തെടുത്ത് ബൗളര്‍ ബാറ്റ്‌സ്മാന്റെ ശരീരത്തിലേക്ക് വീണ്ടുമെറിഞ്ഞു; ടീമിന് പെനാല്‍റ്റിയായി അധികം റണ്‍സ്! (വീഡിയോ)

ലണ്ടന്‍: കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടെ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ പുനരാരംഭിച്ചിരുന്നു. ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണ് ക്രിക്കറ്റ് മൈതാനം വീണ്ടും ഉണര്‍ന്നത്. പിന്നാലെ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങളും ആരംഭിച്ചു. കൗണ്ടിയില്‍ ബോബ് വില്ലീസ് ട്രോഫി 2020 പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. 

ബോബ് വില്ലീസ് ട്രോഫി ടൂര്‍ണമെന്റില്‍ ലങ്കാഷെയറും ലെയ്‌സ്റ്റര്‍ഷയറും തമ്മില്‍ നടന്ന പോരാട്ടത്തിനിടെയുണ്ടായ സംഭവം ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ബൗള്‍ ചെയ്ത ശേഷം ബാറ്റില്‍ തട്ടി തിരിച്ചെത്തിയ പന്തെടുത്ത് ബൗളര്‍ ബാറ്റ്‌സ്മാന് നേര്‍ക്ക് വീണ്ടുമെറിഞ്ഞു. അപകടകരമായ രീതിയില്‍ പ്രവര്‍ത്തിച്ച ബൗളറുടെ നടപടിയില്‍ എതിര്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയായി ലഭിച്ചു. 

ലെയ്സ്റ്റര്‍ഷെയര്‍ ബൗളര്‍ ഡെയ്റ്റര്‍ ക്ലിന്‍ ആണ് അഞ്ച് റണ്‍സ് പെനാല്‍റ്റി വഴങ്ങിയത്. ലങ്കാഷെയര്‍ ബാറ്റ്‌സ്മാന്‍ ഡാന്നി ലാംപിന് നേര്‍ക്കാണ് ബൗള്‍ ചെയ്ത ശേഷം ക്ലിന്‍ പന്ത് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ ലെങ്കാഷെയര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കിടുകയും ചെയ്തിട്ടുണ്ട്. 

പന്തെടുത്ത് ബാറ്റ്‌സ്മാന് നേരെ അപകടകരമായ രീതിയില്‍ എറിഞ്ഞത് ഗുരുതര അച്ചടക്ക ലംഘനമാണ്. ഇതോടെയാണ് അഞ്ച് റണ്‍സ് പെനാല്‍റ്റി അനുവദിച്ചത്. ലെവല്‍ രണ്ട് കുറ്റമാണ് ക്ലിന്‍ ചെയ്തത്. 

ക്ലിന്‍ ഫുള്‍ ലെങ്തില്‍ എറിഞ്ഞ പന്ത് ഡാനി ലാംപ് മുട്ടിയിട്ടു. പന്ത് നേരെ എത്തിയത് ക്ലിനിന്റെ കൈകളിലായിരുന്നു. പന്ത് കിട്ടിയതും ക്ലിന്‍ അത് വിക്കറ്റിന് ലാക്കാക്കിയാണ് എറിഞ്ഞത്. എന്നാല്‍ ക്ലിനിന്റെ ശക്തിയിലുള്ള ഏറ് കൊണ്ടത് ലാംപിന്റെ ദേഹത്തായിരുന്നു. ഏറ് കൊണ്ട് ലാംപ് മുടന്തി മാറുന്നതും വീഡിയോയില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com