'മെസിയെ പിടിച്ചു നിർത്തുന്നത് സ്വപ്‌നം കാണാം; അല്ലെങ്കില്‍ വീഡിയോ ഗെയിമില്‍ നടക്കും'

'മെസിയെ മാര്‍ക്ക് ചെയ്യുന്നത് സ്വപ്‌നം കാണാം; അല്ലെങ്കില്‍ വീഡിയോ ഗെയിമില്‍ നടക്കും'
'മെസിയെ പിടിച്ചു നിർത്തുന്നത് സ്വപ്‌നം കാണാം; അല്ലെങ്കില്‍ വീഡിയോ ഗെയിമില്‍ നടക്കും'

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ രണ്ടാം പാദം ഈ ആഴ്ച നടക്കാനിരിക്കെ ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസിയുടെ മികവ് അടിവരയിട്ട് നാപോളി പരിശീലകന്‍ ഗന്നാരോ ഗട്ടുസോ. ബാഴ്‌സലോണയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ നാപോളി 1-1ന് സമനില സ്വന്തമാക്കിയിരുന്നു. രണ്ടാം പാദം ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പില്‍ നടക്കാനിരിക്കെയാണ് പരിശീലകന്റെ ശ്രദ്ധേയ നിരീക്ഷണം. 

മെസിയെ മാര്‍ക്ക് ചെയ്യുക എന്നത് കഠിനമാണെന്ന് ഗട്ടുസോ പറയുന്നു. ലയണല്‍ മെസിയെ മാര്‍ക്ക് ചെയ്യുന്നത് താന്‍ സ്വപ്‌നത്തില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ അത് സാധ്യമാകുന്നത് തന്റെ മകന്‍ കളിക്കുന്ന ഫുട്‌ബോളിന്റെ വീഡിയോ ഗെയിമില്‍ മാത്രമായിരിക്കും. ചാമ്പ്യന്‍സ് ലീഗിലെ നാപോളി- ബാഴ്‌സലോണ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഗട്ടൂസോയുടെ പ്രതികരണം. റിപ്പോര്‍ട്ടര്‍മാര്‍ മെസിയെ കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിച്ചിരിച്ച് കൊണ്ട് ഗട്ടൂസോ ഇങ്ങനെ പ്രതികരിച്ചത്.

സീരി എയില്‍ അവസാന മത്സരത്തില്‍ എതിരാളികളായ ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നാപോളി സീസണ്‍ അവസാനിപ്പിച്ചത്. ഈ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് നാപോളി ചാമ്പ്യന്‍സ് ലീഗിലേക്കിറങ്ങുന്നത്. 

എന്നാല്‍ ലാസിയോയും ബാഴ്‌സലോണയും രണ്ടും വ്യത്യസ്ത ശൈലിയിലുള്ള ടീമുകളാണെന്നും ലാസിയോക്കെതിരെ എടുത്ത തന്ത്രം ബാഴ്‌സക്കെതിരെ നടപ്പിലാകില്ലെന്നും മുന്‍ ഇറ്റാലിയന്‍ താരം കൂടിയായ ഗട്ടുസോ വ്യക്തമാക്കി. ലാസിയോ ഫിസിക്കല്‍, ടെക്‌നിക്കല്‍ മികവുള്ള ടീമാണ്. ബാഴ്‌സലോണയുടെ ഉന്നത നിലവാരത്തില്‍ കളിക്കുന്ന ടീമാണെന്നും ഗട്ടുസോ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com