കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഒന്നേമുക്കാല്‍ കോടിയുടെ കരാര്‍ റദ്ദാക്കി, മരിക്കാനും തയ്യാറായിരുന്നു: അക്തര്‍

'അവിടെ എന്താണ് ചെയ്യുന്നത് എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു. യുദ്ധം തുടങ്ങാന്‍ പോവുകയാണെന്നും ഒരുമിച്ച് മരിക്കാമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഒന്നേമുക്കാല്‍ കോടിയുടെ കരാര്‍ റദ്ദാക്കി, മരിക്കാനും തയ്യാറായിരുന്നു: അക്തര്‍

ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി ഒന്നേ മുക്കാല്‍ കോടി രൂപയുടെ ക്രിക്കറ്റ് കരാര്‍ ഒഴിവാക്കിയതായി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. 1999ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്ന് വെച്ചതെന്ന് അക്തര്‍ പറയുന്നു. 

രാജ്യത്തിനായി മരിക്കാനും തയ്യാറായിരുന്നു ആ സമയം. ലാഹോറിലായിരുന്നു അപ്പോള്‍ ഞാന്‍. അവിടെ എന്താണ് ചെയ്യുന്നത് എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു. യുദ്ധം തുടങ്ങാന്‍ പോവുകയാണെന്നും ഒരുമിച്ച് മരിക്കാമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കശ്മീരിലെ എന്റെ സുഹൃത്തുക്കളെ വിളിച്ച് പോരാടാന്‍ തയ്യാറാണെന്നും ഞാന്‍ അറിയിച്ചു, പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു. 

1999 മെയില്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക് പട്ടാളം ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞ് കയറിയതോടെ കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. പിന്നാലെ പാക് പട്ടാളം കയ്യേറിയ പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചു പിടിച്ചു. 527 ഇന്ത്യന്‍ പട്ടാളക്കാരാണ് കാര്‍ഗിലില്‍ വീരമൃത്യു വരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com