ഗോള്‍ കീപ്പര്‍ ഇതിഹാസം ഇകര്‍ കാസിയസ് വിരമിച്ചു; വിരാമമിടുന്നത് 22 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിന്

ഗോള്‍ കീപ്പര്‍ ഇതിഹാസം ഇകര്‍ കാസിയസ് വിരമിച്ചു; വിരാമമിടുന്നത് 22 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിന്
ഗോള്‍ കീപ്പര്‍ ഇതിഹാസം ഇകര്‍ കാസിയസ് വിരമിച്ചു; വിരാമമിടുന്നത് 22 വര്‍ഷം നീണ്ട ഉജ്ജ്വല കരിയറിന്

മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ ഗോള്‍ കീപ്പറായ ഇകര്‍ കസിയസ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ താരം തന്നെയാണ് വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോയുടെ താരമായ കാസിയസ് സീസണ്‍ അവസാനിച്ച് കിരീടം ഉയര്‍ത്തിയതിനു പിന്നാലെയാണ് വിരമിക്കുന്നതായി അറിയിച്ചത്. സീസണ്‍ മധ്യത്തില്‍ വെച്ച് ഹൃദയാഘാതം നേരിട്ട കസിയസ് അതിനു ശേഷം കളത്തില്‍ ഇറങ്ങിയിട്ടില്ല. റയല്‍ മാഡ്രിഡില്‍ തിരികെയെത്തി ക്ലബിന്റെ മാനേജ്‌മെന്റിനൊപ്പം പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

22 വര്‍ഷം നീണ്ട ഉജ്ജ്വലമായ കരിയറിനാണ് ഇതിഹാസ താരം വിരാമമിടുന്നത്. 39കാരനായ കസിയസ് അവസാന അഞ്ച് വര്‍ഷമായി പോര്‍ട്ടോയിലാണ് കളിക്കുന്നത്. പോര്‍ട്ടോക്ക് ഒപ്പം നാല് കിരീടങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുള്ള താരം എന്നിങ്ങനെ വലിയ റെക്കോര്‍ഡുകള്‍ കസിയസിന്റെ പേരിലുണ്ട്. 

രാജ്യത്തിനൊപ്പം ലോകകപ്പ്, യൂറോ കപ്പ് കിരീട നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം ക്ലബ് തലത്തിലും നിരവധി നേട്ടങ്ങള്‍ക്കുടമയാണ്. 2010ലെ ലോകകപ്പ്, 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പ് കിരീടങ്ങള്‍ നായകനായി തന്നെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സ്‌പെയിനിനായി 167 മത്സരങ്ങളാണ് അദ്ദേഹം കലിച്ചത്. സ്‌പെയിന്‍ ടീമിനൊപ്പം അണ്ടര്‍ 20 ലോകകപ്പ് നേട്ടവും കാസിയസിന് സ്വന്തമാണ്. 

റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് ലാലിഗ, രണ്ട് ചാമ്പ്യന്‍സ് ലീഗ്, മൂന്ന് ക്ലബ് ലോകകപ്പ്, രണ്ട് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് കിങ്‌സ് കപ്പ്, നാല് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളും കാസിയസ് നേടിയിട്ടുണ്ട്. 25 വര്‍ഷത്തോളം റയലില്‍ കളിച്ച അദ്ദേഹം 19 കിരീടങ്ങള്‍ റയലിനൊപ്പം നേടി. റയലിനായി 725 മത്സരങ്ങളാണ് താരം കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com