ഇത്തവണ ഐപിഎല്ലിനൊപ്പം വിവോയില്ല; സ്ഥീരീകരിച്ച് ബിസിസിഐ

വിവോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പ് ഈ വര്‍ഷത്തേക്ക് ഒഴിവാക്കിയതെന്ന് ബിസിസിഐ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു
ഇത്തവണ ഐപിഎല്ലിനൊപ്പം വിവോയില്ല; സ്ഥീരീകരിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഈ സീസണില്‍ ഐപിഎലിനെ വിവോ സ്‌പോണ്‍സര്‍ ചെയ്യില്ലെന്ന് ബിസിസിഐ. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപില്‍. ചൈനീസ് ഫോണ്‍ കമ്പനിയായ വിവോ 2018ലാണ് ഐപിഎല്‍ സ്‌പോണസര്‍ഷിപ്പ് ഏറ്റെടുത്തത് 1,199 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്കായിരുന്നു കരാര്‍.

അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിള്‍ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബര്‍ 26 മുതല്‍ നവംബര്‍ 8 വരെ ഐപിഎല്‍ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 29 ന് നടത്താനിരുന്ന ഐപിഎല്‍ മത്സരങ്ങളാണ് കോവിഡിനെത്തുടര്‍ന്ന് അനിശ്ചിതമായി നീണ്ടു പോയത്.

വിവോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്‌പോണ്‍സര്‍ഷിപ്പ് ഈ വര്‍ഷത്തേക്ക് ഒഴിവാക്കിയതെന്ന് ബിസിസിഐ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഈ വര്‍ഷം സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കുന്നതിനാല്‍ കരാറില്‍ ഒരു വര്‍ഷം കൂടി നീട്ടുന്നതിനെ കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. 

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലും വിവോയുമായി സ്‌പോണ്‍സര്‍ഷിപ്പ് തുടരുമെന്നായിരുന്നു ബിസിസിഐ നേരത്തേ അറിയിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com