ക്രിക്കറ്റിൽ മാത്രമല്ല പിടി, ഫുട്ബോളിലും പുലികളാണ്; എജ്ജാതി പാസ്; ഇംഗ്ലണ്ട് താരങ്ങളുടെ വീഡിയോ വൈറല്‍

ക്രിക്കറ്റിൽ മാത്രമല്ല പിടി, ഫുട്ബോളിലും പുലികളാണ്; എജ്ജാതി പാസ്; ഇംഗ്ലണ്ട് താരങ്ങളുടെ വീഡിയോ വൈറല്‍

ക്രിക്കറ്റിൽ മാത്രമല്ല പിടി, ഫുട്ബോളിലും പുലികളാണ്; എജ്ജാതി പാസ്; ഇംഗ്ലണ്ട് താരങ്ങളുടെ വീഡിയോ വൈറല്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴ ഇടയ്ക്കിടെ വില്ലനായപ്പോള്‍ ആദ്യ ദിനത്തില്‍ എറിഞ്ഞത് 49 ഓവര്‍ മാത്രം. മഴ ഇടവിട്ട് പെയ്തതോടെ പലപ്പോഴായി ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഡ്രസിങ് റൂമിലേക്ക് പോകേണ്ടതായും വന്നു. 

അതിനിടെ ഇംഗ്ലണ്ട് താരങ്ങളുടെ ഫുട്‌ബോള്‍ കളിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ക്യാപ്റ്റന്‍ ജോ റൂട്ട്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, സാം കറന്‍, ജോസ് ബട്‌ലര്‍, ഒല്ലി പോപ്, മാര്‍ക്ക് വുഡ് എന്നിവരാണ് ഫുട്‌ബോള്‍ കളിക്കുന്നത്. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. 

ഡ്രസിങ് റൂം ബാല്‍ക്കണിയില്‍ റൂട്ടും ആന്‍ഡേഴ്‌സണും വോക്‌സും ഫുട്‌ബോള്‍ ഹെഡ് ചെയ്ത് തുടങ്ങുന്നു. അടുത്ത പാസ് താഴെ ഗ്രൗണ്ടിന് പുറത്ത് നില്‍ക്കുകയായിരുന്ന മാര്‍ക്ക് വുഡിലേക്ക്. ഇംഗ്ലീഷ് പേസര്‍ ഹെഡ് ചെയ്ത് ബട്‌ലര്‍ക്ക് കൈമാറുന്നു. ബട്‌ലര്‍ ഒല്ലി പോപ്പിന് മറിച്ചു നല്‍കുന്നു. വീണ്ടും മാര്‍ക്ക് വുഡിലേക്ക്. വുഡ് മനോഹരമായ ഹെഡ്ഡോടെ പന്ത് അടുത്തുള്ള ബാസ്‌ക്കറ്റിലേക്കിടുന്നു.

ലാ ലിഗ ടീമായ ബാഴ്‌സലോണ ക്ലബ് ഇംഗ്ലീഷ് താരങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും എന്നൊക്കെയാണ് ട്വിറ്ററിലെ പോസ്റ്റുകള്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറി. 

ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാനാണ് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട പാകിസ്ഥാന്‍ ഒന്നാം ദിനം അവസാനിപ്പിച്ചത് രണ്ടിന് 139 എന്ന ഭേദപ്പെട്ട നിലയിലാണ്. ബാബര്‍ അസം (69), ഷാന്‍ മസൂദ് (46) എന്നിവരാണ് ക്രീസീല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com