'മുഴുവന്‍ ഹിന്ദുക്കള്‍ക്കും ചരിത്ര ദിനം'- അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍

കറാച്ചി: അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണത്തിനായി നടന്ന ഭൂമി പൂജയെ പിന്തുണച്ച് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമാണെന്ന് കനേരിയ തന്റെ ട്വിറ്ററിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി. 

അയോധ്യാ രാമ ക്ഷേത്ര ശിലാസ്ഥാപനത്തെ പിന്തുണച്ച് രണ്ട് ട്വീറ്റുകളാണ് അദ്ദേഹം ഇട്ടത്. 

'ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ അരാധനാ മൂര്‍ത്തിയാണ്'- ഒരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. 

'ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയ പ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്'- രണ്ടാമത്തെ ട്വീറ്റില്‍ കനേരിയ വ്യക്തമാക്കി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com