ഇംഗ്ലണ്ടിന്റെ ക്ഷമ പരീക്ഷിച്ച ഷാന്‍ മസൂദ്, 37 വര്‍ഷത്തിന് ശേഷം ആ നേട്ടത്തിലേക്കെത്തുന്ന പാക് ഓപ്പണര്‍

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ 251 പന്തില്‍ നിന്നാണ് മസൂദ് സെഞ്ചുറി തികച്ചത്
ഇംഗ്ലണ്ടിന്റെ ക്ഷമ പരീക്ഷിച്ച ഷാന്‍ മസൂദ്, 37 വര്‍ഷത്തിന് ശേഷം ആ നേട്ടത്തിലേക്കെത്തുന്ന പാക് ഓപ്പണര്‍

മാഞ്ചസ്റ്റര്‍: ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ക്ഷമ പരീക്ഷിച്ച പാകിസ്ഥാന്‍ ഓപ്പണര്‍ നേട്ടവും കൊയ്തു. ടെസ്റ്റില്‍ തുടരെ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം പാക് ഓപ്പണറാവുകയാണ് ഷാന്‍ മസൂദ്. 

37 വര്‍ഷത്തിന് മുന്‍പ് പാക് ഓപ്പണറായ മുദസ്സര്‍ നാസറാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ 251 പന്തില്‍ നിന്നാണ് മസൂദ് സെഞ്ചുറി തികച്ചത്. പുറത്താവുമ്പോള്‍ 319 പന്തില്‍ നിന്ന് 18 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 156 റണ്‍സാണ് മസൂദിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

1996ന് ശേഷം പാക് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണര്‍ എന്ന നേട്ടവും മദൂസിന് സ്വന്തം. 1996ല്‍ സയിദ് അന്‍വറിന് ശേഷം മറ്റൊരു പാക് ഓപ്പണര്‍ക്കും ഈ നേട്ടത്തിലേക്ക് എത്താനായിരുന്നില്ല. 2010ന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ ഏഷ്യന്‍ ഓപ്പണറുമാണ് മസൂദ്. 

രാഹുല്‍് ദ്രാവിഡ്, മുരളി വിജയ്, കെ എല്‍ രാഹുല്‍, തമീം ഇഖ്ബാല്‍, തിലകരത്‌ന ദില്‍ഷന്‍ എന്നിവരാണ് ഇക്കാലയളവില്‍ ഇംഗ്ലണ്ട് മണ്ണില്‍ മൂന്നക്കം കടന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഓപ്പണര്‍മാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com