കോഹ്‌ലി ആയിരുന്നെങ്കിലോ? എല്ലാരും പാടി പുകഴ്ത്തിയേനെ; ബാബര്‍ അസമിന്റെ ഇന്നിങ്‌സില്‍ ചൂണ്ടി ഇംഗ്ലണ്ട് മുന്‍ നായകന്‍

'ഇവിടെ കോഹ് ലി ആയിരുന്നു ഇതുപോലൊരു ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നത് എങ്കില്‍ ഏവരും അത് വാതോരാതെ പറയുമായിരുന്നു'
കോഹ്‌ലി ആയിരുന്നെങ്കിലോ? എല്ലാരും പാടി പുകഴ്ത്തിയേനെ; ബാബര്‍ അസമിന്റെ ഇന്നിങ്‌സില്‍ ചൂണ്ടി ഇംഗ്ലണ്ട് മുന്‍ നായകന്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പിടിച്ച് നില്‍ക്കാന്‍ ബാബര്‍ അസമിന്റെ ഇന്നിങ്‌സും പാകിസ്ഥാനെ തുണച്ചു. 106 പന്തില്‍ നിന്ന് 69 റണ്‍സ് ആണ് ബാബര്‍ അസം നേടിയത്. ഇവിടെ കോഹ് ലി ആയിരുന്നു ഇതുപോലൊരു ചെറുത്ത് നില്‍പ്പ് നടത്തിയിരുന്നത് എങ്കില്‍ ഏവരും അത് വാതോരാതെ പറയുമായിരുന്നു എന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍ പറയുന്നത്. 

എന്നാല്‍ ഇത് ബാബര്‍ അസം ആണ്. അതുകൊണ്ട് ആരും സംസാരിക്കുന്നില്ല. ചെറുപ്പവും അഴകോടെ കളിക്കുന്നവനുമാണ് ബാബര്‍ അസം. എടുത്ത് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ പാക് താരത്തിലുണ്ട്. എന്നാല്‍ ഫാബ് ഫോറിനെ കുറിച്ച് മാത്രമാണ് അവര്‍ സംസാരിക്കുന്നത്. 

കോഹ് ലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവരെ കുറിച്ചാണ് അവരുടെ സംസാരം. എന്നാല്‍ അത് ഫാബ് 5 ആണ്. ബാബര്‍ അസമിനെ കൂടി അതില്‍ ഉള്‍പ്പെടുത്തണം, നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. വളരെ മികച്ച ബാറ്റ്‌സ്മാന് എതിരെയാണ് തങ്ങള്‍ കളിക്കുന്നത് എന്നായിരുന്നു ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെ വാക്കുകള്‍. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയില്‍ വീണ് നില്‍ക്കെയാണ് ബാബര്‍ അസം ക്രീസിലേക്ക് എത്തുന്നത്. ആദ്യം കരുതലോടെ തുടങ്ങിയ ബാബര്‍ പിന്നാലെ അറ്റാക്കിങ് ഷോട്ടുകള്‍ കളിച്ച് 70 പന്തില്‍ അര്‍ധ ശതകം പിന്നിട്ടു. 11 ബൗണ്ടറിയാണ് ബാബര്‍ അസമിന്റെ ബാറ്റില്‍ നിന്ന് വന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com