മഴ കളിക്കുന്നു; അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ട് പരുങ്ങലില്‍ 

മഴ കളിക്കുന്നു; അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ട് പരുങ്ങലില്‍
മഴ കളിക്കുന്നു; അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ട് പരുങ്ങലില്‍ 

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പരുങ്ങലില്‍. മൂന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയില്‍. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സില്‍ പുറത്തായിരുന്നു. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് പാകിസ്ഥാന്റെ ഒപ്പമെത്താന്‍ ഇനി 185 റണ്‍സ് കൂടി വേണം. 

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ന്നു പോയ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഒലി പോപ്- ജോസ് ബട്‌ലര്‍ സഖ്യമാണ് 100 കടത്തിയത്. മൂന്നാം ദിനത്തില്‍ ഒലി പോപിനെ മടക്കി നസീം ഷാ ഈ കൂട്ടുകെട്ട് പൊളിച്ചതോടെയാണ് ഇംഗ്ലണ്ട് വീണ്ടും പരുങ്ങലിലായത്. പോപ് അര്‍ധ സെഞ്ച്വറി (62) നേടി. 29 റണ്‍സുമായി ബട്‌ലറും ഏഴ് റണ്ണുമായി ക്രിസ് വോക്‌സുമാണ് ക്രീസില്‍. 

റോറി ബേണ്‍സ് (നാല്), ഡോം സിബ്‌ലി (എട്ട്), ജോ റൂട്ട് (14), ബെന്‍ സ്റ്റോക്‌സ് (പൂജ്യം) എന്നിവര്‍ തുടക്കത്തില്‍ തന്നെ മടങ്ങി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് രണ്ട് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി, നസീം ഷ, യാസിര്‍ ഷ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ സെഞ്ച്വറിയുമായി തിളങ്ങിയ ഷാന്‍ മസൂദ് (156) ഉജ്ജ്വലമായി ബാറ്റ് വീശിയാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാബര്‍ അസം (69), ഷദബ് ഖാന്‍ (45) എന്നിവരും തിളങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com