അന്ന് ധോനിക്കെതിരെ ബീമര്‍ എറിഞ്ഞത് മനഃപൂര്‍വം, അത്രയ്ക്ക് മനം മടുത്തിട്ടാണ്: അക്തര്‍

അന്ന് പാകിസ്ഥാനെതിരെ 148 റണ്‍സ് ആണ് ധോനി നേടിയത്. ടെസ്റ്റിലെ ധോനിയുടെ ആദ്യ സെഞ്ചുറിയായിരുന്നു അവിടെ
അന്ന് ധോനിക്കെതിരെ ബീമര്‍ എറിഞ്ഞത് മനഃപൂര്‍വം, അത്രയ്ക്ക് മനം മടുത്തിട്ടാണ്: അക്തര്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിക്കെതിരെ മനപൂര്‍വം ബീമര്‍ എറിഞ്ഞിട്ടുണ്ടെന്ന് ഷുഐബ് അക്തര്‍. 2006ലെ ഫൈസലാബാദ് ടെസ്റ്റിലാണ് മനപൂര്‍വം അരയ്ക്ക് മുകളിലേക്ക് ബീമര്‍ താന്‍ എറിഞ്ഞതായി അക്തര്‍ പറയുന്നത്. 

അന്ന് പാകിസ്ഥാനെതിരെ 148 റണ്‍സ് ആണ് ധോനി നേടിയത്. ടെസ്റ്റിലെ ധോനിയുടെ ആദ്യ സെഞ്ചുറിയായിരുന്നു അവിടെ. അക്തറിന്റെ ഒരോവറില്‍ ഇവിടെ മൂന്ന് ഫോറാണ് ധോനി നേടിയത്. ഇതോടെയാണ് അക്തറിന്റെ ബീമര്‍ ധോനിക്ക് നേരെ എത്തിയത്. 

ധോനിയുടെ ശിരസോട് ചേര്‍ന്ന് ഈ ഡെലിവറി വൈഡായി ബൗണ്ടറി ലൈന്‍് തൊട്ടു. ആകാശ് ചോപ്രയുമായുള്ള ചാറ്റിലാണ് ആ ബീമര്‍ താന്‍ മനപൂര്‍വം എറിഞ്ഞതാണെന്ന് അക്തര്‍ പറയുന്നത്. അന്നാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ മനപൂര്‍വം ബീമര്‍ എറിയുന്നത്. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അക്തര്‍ പറയുന്നു.

അതേ കുറിച്ച് ഓര്‍ത്ത് ഒട്ടേറെ തവണ എനിക്ക് ഖേദം തോന്നിയിട്ടുണ്ട്. വേഗമില്ലാത്ത പിച്ചായിരുന്നു അവിടെ. ധോനി മികച്ച ഫോമിലും. എന്റെ വേഗമേറിയ പന്തുകള്‍ പോലും ധോനി അടിച്ചു പറത്തി. ഇതോടെ മനം മടുത്താണ് താന്‍ അവിടെ ബീമര്‍ എറിഞ്ഞത്, അക്തര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com