സച്ചിനെ പുറത്താക്കിയ എന്റെ ഡെലിവറി നോക്കൂ, വോണിന്റെ നൂറ്റാണ്ടിന്റെ പന്തിനേക്കാള്‍ മനോഹരമാണത്: മോണ്ടി പനേസര്‍

'2012-13 ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയ ഡെലിവറി 1993ല്‍ ഗെറ്റിങ്ങിനെ വോണ്‍ പുറത്താക്കിയതിനേക്കാള്‍ മികച്ചതായിരുന്നു'
സച്ചിനെ പുറത്താക്കിയ എന്റെ ഡെലിവറി നോക്കൂ, വോണിന്റെ നൂറ്റാണ്ടിന്റെ പന്തിനേക്കാള്‍ മനോഹരമാണത്: മോണ്ടി പനേസര്‍

ലണ്ടന്‍: നൂറ്റാണ്ടിന്റെ ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ന്‍ വോണിന്റെ പന്തിനേക്കാള്‍ മനോഹരമായിരുന്നു സച്ചിനെ പുറത്താക്കിയ തന്റെ ഡെലിവറിയെന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. 2012-13 ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയ ഡെലിവറി 1993ല്‍ വോണ്‍ ഗെറ്റിങ്ങിനെ പുറത്താക്കിയതിനേക്കാള്‍ മികച്ചതായിരുന്നു, പനേസര്‍ പറയുന്നു. 

നിങ്ങള്‍ ആ പന്തൊന്ന് നോക്കൂ, സച്ചിന്റെ ബാലന്‍സ് അവിടെ കൃത്യമായിരുന്നു. എന്നാല്‍ പന്തിന്റെ ഗതിയെ കുറിച്ച് ഒരു അറിവും സച്ചിന് ലഭിച്ചില്ല. വെറുമൊരു സാധാരണ പന്ത് പോലെ ഈ ഡെലിവറിയും കുത്തി തിരിഞ്ഞ് ലെഗ് സ്റ്റംപിലേക്ക് വരുമെന്നാണ് സച്ചിന്‍ കരുതിയത്. എന്നാല്‍ അങ്ങനെ ആയിരുന്നില്ല പന്തിന്റെ ഗതി. അവിടെയാണ് ആആ പന്തിന്റെ മഹത്വം, പനേസര്‍ പറഞ്ഞു. 

കൃത്യമായ പരിശീലനം നടത്തിയാണ് സച്ചിന് എതിരെ ആ പന്ത് ഞാന്‍ എറിഞ്ഞത്. അത്രത്തോളം ആത്മവിശ്വാസം അവിടെ എനിക്കുണ്ടായി. ഞാന്‍ നന്നായാണ് പന്തെറിയുന്നത് എന്ന തോന്നല്‍ എനിക്ക് തന്നെയുണ്ടായി, പനേസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com