പ്രധാനമന്ത്രി പറഞ്ഞത് കേട്ടൂ, ദുരന്തം അവസരമാക്കി! ചഹലിനെ ട്രോളി സെവാഗ് 

ദുരന്ത സമയം അവസരമായി എടുത്തു, അഭിനന്ദനങ്ങള്‍ എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്
പ്രധാനമന്ത്രി പറഞ്ഞത് കേട്ടൂ, ദുരന്തം അവസരമാക്കി! ചഹലിനെ ട്രോളി സെവാഗ് 

കോവിഡ് ഇടവേളയില്‍ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടി വിവാഹത്തിലേക്ക് കടക്കുകയാണ്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളുമായി എത്തിയതോടെ താരത്തിനുള്ള ആശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ അവിടേയും ചഹലിനെ വിടാന്‍ സെവാഗ് തയ്യാറല്ല. 

ചഹലിനെ ട്രോളിയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എത്തുന്നത്. ദുരന്ത സമയം അവസരമായി എടുത്തു, അഭിനന്ദനങ്ങള്‍ എന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്. കോവിഡ് കാലം അവസരമായി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

ഹരിയാനയ്ക്ക് വേണ്ടി സെവാഗിനൊപ്പം ചഹല്‍ കളിച്ചിട്ടുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞ ചഹലിന് ആശംസകളുമായി കോഹ് ലിയും രോഹിത്തും ഉള്‍പ്പെടെയുള്ളവരെല്ലാം എത്തി. ഡോക്ടറും, കൊറിയോഗ്രാഫറും, യൂട്യൂബറുമായ ധനശ്രീയാണ് ചഹലിന്റെ ജീവിത പങ്കാളിയാവുന്നത്. 

ലോക്ക്ഡൗണ്‍ നാളുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു ചഹല്‍. ഐപിഎല്ലോടെ ഇന്ത്യ ക്രിക്കറ്റിലേക്ക് മടങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാമ്പില്‍ ചഹലുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com