ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് യുവന്റ്‌സ്, പിര്‍ലോ പരിശീലകന്‍ 

നേരത്തെ യുവന്റ്‌സ് ജൂനിയര്‍ ടീമിന്റെ പരിശീലകനായി പിര്‍ലോയെ നിയമിച്ചിരുന്നു
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് യുവന്റ്‌സ്, പിര്‍ലോ പരിശീലകന്‍ 

ടൂറിന്‍: ഇറ്റാലിയന്‍ ഇതിഹാസ താരം പിര്‍ലോയെ പരിശീലകനാക്കി യുവന്റ്‌സ്. ചാമ്പ്യന്‍സ് ലീഗില്‍ അവസാന എട്ടില്‍ എത്താനാവാതെ പുറത്തായതിന് പിന്നാലെ സറിയെ മാറ്റി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്‍പാണ് പിര്‍ലോയെ യുവന്റ്‌സ് പരിശീലകനായി പ്രഖ്യാപിച്ചത്. 

നേരത്തെ യുവന്റ്‌സ് ജൂനിയര്‍ ടീമിന്റെ പരിശീലകനായി പിര്‍ലോയെ നിയമിച്ചിരുന്നു. 2017ലാണ് ക്ലബ് ഫുട്‌ബോളില്‍ നിന്ന് മധ്യനിരയിലെ മന്ത്രീകന്‍ ബൂട്ടഴിച്ചത്. 2015ല്‍ യുവന്റ്‌സില്‍ നിന്ന് പടിയിറങ്ങിയതിന് ശേഷം അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറുകയായിരുന്നു. 

പരിശീലക വേഷത്തില്‍ തന്നെ കാണാമെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയം പിര്‍ലോ പറഞ്ഞിരുന്നു. യുവന്റ്‌സിനൊപ്പം നാല് സിരി എ കിരീട ജയത്തില്‍ പങ്കാളിയാണ് പിര്‍ലോ. 2006ല്‍ ഇറ്റലി ലോക ചാമ്പ്യന്മാരായപ്പോള്‍ പിര്‍ലോയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. 

ബ്രസിയ, ഇന്റര്‍ മിലാന്‍, എസി മിലാന്‍, യുവന്റ്‌സ്, ന്യൂയോര്‍ക്ക് സിറ്റി ക്ലബുകള്‍ക്ക് വേണ്ടിയും പിര്‍ലോ കളിച്ചു. പന്തിന്മേലുള്ള അസാധ്യമായ നിയന്ത്രണവും പാസിലെ കൃത്യതയും ക്രിയാത്മകതയുമാണ് പിര്‍ലോയെ പകരം വെക്കാനില്ലാത്ത താരമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com