ബൂമ്രയ്ക്ക് കളി തുടരാനാവില്ല, പരിക്കിലേക്ക് വീഴുമെന്ന് അക്തറിന്റെ മുന്നറിയിപ്പ്

ബൂമ്രയുടെ സങ്കീര്‍ണമായ ബൗളിങ് ആക്ഷനെ ചൂണ്ടിയാണ് അക്തറിന്റെ പ്രതികരണം
ബൂമ്രയ്ക്ക് കളി തുടരാനാവില്ല, പരിക്കിലേക്ക് വീഴുമെന്ന് അക്തറിന്റെ മുന്നറിയിപ്പ്

ലാഹോര്‍: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ബൂമ്രയ്ക്ക് അധിക നാള്‍ ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് പാക് മുന്‍ താരം ഷുഐബ് അക്തര്‍. ബൂമ്രയുടെ സങ്കീര്‍ണമായ ബൗളിങ് ആക്ഷനെ ചൂണ്ടിയാണ് അക്തറിന്റെ പ്രതികരണം. 

പ്രയാസമേറി ബൗളിങ് ആക്ഷനാണ് ബൂമ്രയുടേത്. മൂന്ന് ഫോര്‍മാറ്റിലുമായി ബൂമ്രയ്ക്ക് തുടരാനാവില്ല. ആകാശ് ചോപ്രയുമായുള്ള ചാറ്റില്‍ അക്തര്‍ പറഞ്ഞു. ടെസ്റ്റില്‍ ബൂമ്രയ്ക്ക് മികവ് കാണിക്കാനായതിന് പിന്നില്‍ ബൂമ്രയുടെ ധൈര്യമാണ്. കഠിനാധ്വാനം ചെയ്യുന്ന, പൂര്‍ണമായും ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് ബൂമ്ര. ലക്ഷ്യത്തെ കുറിച്ച് ബൂമ്രയ്ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ പരിക്ക് ഇതിനെല്ലാം ബൂമ്രയെ അനുവദിക്കുമോ? അക്തര്‍ ചോദിക്കുന്നു. 

എത്രമാത്രം ജോലി ഭാരം ഭൂമ്രയുടെ ശരീരത്തിന് താങ്ങാനാവും എന്നതിനെ ആശ്രയിച്ചിരിക്കും. അധിക നാള്‍ ഈ ബൗളിങ് ആക്ഷനുമായി ബൂമ്രയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ല. പരിക്കിലേക്ക് വീഴുന്നതിന് മുന്‍പ് ബൂമ്രയുടെ മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് കണ്ട് എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിരുന്നു, ബൂമ്ര പരിക്കിലേക്ക് വീഴുമെന്ന്...അക്തര്‍ പറഞ്ഞു. 

ഈ ബൗളിങ് ആക്ഷനുമായി ബൂമ്രയ്ക്ക് അധിക നാള്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് കപില്‍ ദേവും നേരത്തെ പറഞ്ഞിരുന്നു. പരിക്കിലേക്ക് ബൂമ്ര വീഴുമെന്നും, ലളിതമായ ബൗളിങ് ആക്ഷനുള്ള ഭുവനേശ്വര്‍ കുമാറിന് പിടിച്ച് നില്‍ക്കാനാവുമെന്നുമാണ് കപില്‍ ദേവ് അന്ന് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com