അത്‌ലറ്റികോ മാഡ്രിഡ് ടീമംഗങ്ങള്‍ക്ക് കോവിഡ് ; ചാമ്പ്യന്‍സ് ലീഗിലും ആശങ്ക

ഓഗസ്റ്റ് 13 ന് അറ്റ്‌ലാന്റ-പിഎസ്ജി മല്‍സരത്തോടെയാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക
അത്‌ലറ്റികോ മാഡ്രിഡ് ടീമംഗങ്ങള്‍ക്ക് കോവിഡ് ; ചാമ്പ്യന്‍സ് ലീഗിലും ആശങ്ക

ലിസ്ബണ്‍ : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം കളിക്കാന്‍ തയ്യാറെടുക്കുന്ന അത് ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ടു ടീമംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ഹോം ക്വാറന്റീനിലാണെന്ന് അത് ലറ്റികോ മാഡ്രിഡ് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ കളിക്കാര്‍ക്കാണോ, സ്റ്റാഫ് അംഗങ്ങള്‍ക്കാണോ കോവിഡ് സ്ഥിരീകരിച്ചത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഓഗസ്റ്റ് 13 ന് അറ്റ്‌ലാന്റ-പിഎസ്ജി മല്‍സരത്തോടെയാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. വ്യാഴാഴ്ച ജര്‍മ്മന്‍ ക്ലബ്ബായ ആര്‍പി ലെബ്‌സിഗാണ് ഡീഗോ സിമിയോണിയുടെ സംഘത്തിന്റെ എതിരാളികള്‍. അത്‌ലറ്റികോ ടീമംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിനെയും ബാധിക്കുമോയെന്ന ആശങ്കയേറിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com