കേരളത്തിന് അഭിമാന നേട്ടം; മുൻ രഞ്ജി താരം കെഎൻ അനന്തപത്മനാഭൻ ഐസിസി രാജ്യാന്തര അംപയർമാരുടെ പാനലിൽ

കേരളത്തിന് അഭിമാന നേട്ടം; മുൻ രഞ്ജി താരം കെഎൻ അനന്തപത്മനാഭൻ ഐസിസി രാജ്യാന്തര അംപയർമാരുടെ പാനലിൽ
കേരളത്തിന് അഭിമാന നേട്ടം; മുൻ രഞ്ജി താരം കെഎൻ അനന്തപത്മനാഭൻ ഐസിസി രാജ്യാന്തര അംപയർമാരുടെ പാനലിൽ

തിരുവനന്തപുരം: കേരളത്തിന്റെ മുൻ ക്രിക്കറ്റ് താരവും ലെ​ഗ് സ്പിന്നറുമായിരുന്ന കെഎൻ അനന്തപത്മനാഭൻ ഐസിസിയുടെ രാജ്യാന്തര അംപയർമാരുടെ പാനലിൽ ഇടം പിടിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ദീർഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു തിരുവനന്തപുരത്തുകാരൻ. 50 വയസിലാണ് അനന്തപത്മനാഭൻ നേട്ടം സ്വന്തമാക്കുന്നത്. 

സി ഷംസുദ്ദീൻ, അനിൽ ചൗധരി, വിരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംപയർമാർ. നിതിൻ മേനോൻ ഐസിസിയുടെ എലൈറ്റ് പാനലിലുണ്ട്. പാനലിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് അനന്തപത്മനാഭൻ.

ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേൽവിലാസമായിരുന്നു അനന്തപത്മനാഭൻ. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും പക്ഷേ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിനായില്ല. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് വഴിയടഞ്ഞതെന്നുള്ള ചർച്ചകൾ അക്കാലത്തുണ്ടായിരുന്നു. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 105 മത്സരങ്ങളിൽ നിന്ന് 344 വിക്കറ്റും 2891 റൺസും അനന്തപത്മനാഭൻ സ്വന്തമാക്കി. 54 ലിസ്റ്റ് എ മത്സരങ്ങളിൽ 87 വിക്കറ്റും 493 റൺസും സ്വന്തം പേരിൽ ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com