''800 തികയ്ക്കാന്‍ വേണ്ടി പുറത്തായി തരാന്‍ ഞാന്‍ ഇഷാന്തിനോട് ആവശ്യപ്പെട്ടു, പക്ഷേ സമ്മതിച്ചില്ല'' 

2010 ജൂലൈയില്‍ ഗല്ലേയിലെ ഇന്ത്യക്കെതിരായ ടെസ്റ്റിലാണ് മുരളീധരന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്
''800 തികയ്ക്കാന്‍ വേണ്ടി പുറത്തായി തരാന്‍ ഞാന്‍ ഇഷാന്തിനോട് ആവശ്യപ്പെട്ടു, പക്ഷേ സമ്മതിച്ചില്ല'' 

800 വിക്കറ്റ് തികയ്ക്കാനുള്ള കാത്തിരിപ്പില്‍ നില്‍ക്കെ ഇഷാന്ത് ശര്‍മയോട് പുറത്താവാന്‍ ആവശ്യപ്പെട്ടതായി ലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. 2010 ജൂലൈയില്‍ ഗല്ലേയിലെ ഇന്ത്യക്കെതിരായ ടെസ്റ്റിലാണ് മുരളീധരന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 

പരമ്പരയിലെ ആദ്യ ടെസ്റ്റോടെ തന്നെ വിരമിക്കാനായിരുന്നു മുരളീധരന്റെ തീരുമാനം. 800 വിക്കറ്റ് തികയ്ക്കാന്‍ അപ്പോള്‍ മുരളീധരന് വേണ്ടിയിരുന്നത് 8 വിക്കറ്റ്. എന്നാല്‍ ആദ്യ ടെസ്‌റ്റോടെ വിരമിക്കും എന്ന തീരുമാനത്തില്‍ മുരളി ഉറപ്പ് നിന്നു. ശ്രീലങ്കയാണ് അവിടെ ആദ്യം ബാറ്റ് ചെയ്തത്. രണ്ടാം ദിനം മഴ മുടക്കി. എന്നാല്‍ അതിനൊന്നും മുരളിയെ പിന്നോട്ടടിക്കാനായില്ല. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ 5 വിക്കറ്റ് മുരളി വീഴ്ത്തി. സച്ചിന്‍, യുവി, ധോനി എന്നിവരുടെ വിക്കറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഫോളോ ഓണ്‍ ചെയ്ത ഇന്ത്യയുടെ 5 വിക്കറ്റ് വീഴ്ത്തി മലിംഗയുടെ പ്രഹരംം. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ലക്ഷ്മണ്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ലക്ഷ്മണ്‍ ഒന്‍പതാമനായി റണ്‍ഔട്ട് ആവുമ്പോള്‍ മുരളിയുടെ വിക്കറ്റ് നേട്ടം 799. പിന്നാലെ പ്രഗ്യാന്‍ ഓജയെ ജയവര്‍ധനയുടെ കൈകളിലെത്തിച്ച് മുരളീധരന്‍ ആ നേട്ടം സ്വന്തമാക്കി. 

അന്ന് പ്രഗ്യാന്‍ ഓജയും ഇഷാന്ത് ശര്‍മയും ക്രീസില്‍ നില്‍ക്കുന്ന സമയം ഇഷാന്തിനോടായി പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തുകയാണ് മുരളീധരന്‍് ഇപ്പോള്‍. നീ കുറേ നേരമായി ഇവിടെ നില്‍ക്കുന്നു. ഔട്ട് ആവു. നിന്റേതാണ് അവസാന വിക്കറ്റ്. നില്‍ക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. നീ സ്‌കോര്‍ കണ്ടെത്തുന്നും ഇല്ല. ഒന്നുമില്ലെങ്കിലും ഞാന്‍ 800 വിക്കറ്റ് കണ്ടെത്തുകയെങ്കിലും ചെയ്യട്ടേ...ഞാന്‍ ഇഷാന്തിനോട് പറഞ്ഞു. 

ഇഷാന്ത് അപ്പോള്‍ തന്നെ നിരസിച്ചു. പ്രഗ്യാന്‍ ഓജയുടെ വിക്കറ്റ് എനിക്കവിടെ കിട്ടി, മുരളീധരന്‍ പറഞ്ഞു. 10 വിക്കറ്റിനാണ് അവിടെ ശ്രീലങ്ക ജയം പിടിച്ചത്. 800 വിക്കറ്റോടെ മുരളീധരന്‍ കരിയറിന് തിരശീലയിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com