ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് കോഹ്‌ലിയെ കുറിച്ച്, പ്രതിമാസം തിരയുന്നത് 16.2 ലക്ഷം തവണ, പിന്നില്‍ ഇവര്‍

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് ടീമും ഇന്ത്യയുടേതാണ്
ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് കോഹ്‌ലിയെ കുറിച്ച്, പ്രതിമാസം തിരയുന്നത് 16.2 ലക്ഷം തവണ, പിന്നില്‍ ഇവര്‍

ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെ ക്രിക്കറ്റ് താരം വിരാട് കോഹ് ലി. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഓരോ മാസവും പരമാവധി 16.2 ലക്ഷം ശരാശരി പേരാണ് കോഹ് ലിയെ ഇന്റര്‍നെറ്റില്‍ തെരഞ്ഞത് എന്നാണ് എസ്ഇഎംറഷിന്റെ പഠനത്തില്‍ പറയുന്നത്. 

ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് ടീമും ഇന്ത്യയുടേതാണ്. മാസത്തില്‍ ശരാശരി 2.4 ലക്ഷം പേരാണ് തെരഞ്ഞത്. കോഹ് ലിക്ക് പിന്നില്‍ രോഹിത് ശര്‍മ, ധോനി, ജോര്‍ജ് മക്കേയ്, ജോഷ് റിച്ചാര്‍ഡ്‌സ്, ഹര്‍ദിക് പാണ്ഡ്യ, സച്ചിന്‍, ക്രിസ് മാത്യൂസ്, ശ്രേയസ് അയ്യര്‍ എന്നീ ക്രിക്കറ്റ് താരങ്ങളും. 

ശരാശരി 9.7 ലക്ഷം പേരാണ് പ്രതിമാസം രോഹിത്തിനെ കുറിച്ച് തെരഞ്ഞത്. ധോനിയെ കുറിച്ച് 9.4 ലക്ഷം പേരും, ജോര്‍ജ് മക്കേയിയെ കുറിച്ച് 9.1 ലക്ഷം പേരും തെരഞ്ഞു. ക്രിക്കറ്റ് ടീമുകളിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ട്, ഓസട്രേലിയ, വിന്‍ഡിസ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെയാണ് കണക്ക്. 

ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ 12ാം സ്ഥാനത്ത് സ്മൃതി മന്ദാനയുണ്ട്. 20ാം സ്ഥാനത്ത് എലിസ് പെറിയും. ധവാന്‍, യുവരാജ് സിങ് എന്നിവര്‍ക്ക് മുന്‍പിലാണ് മന്ദാനയും പെറിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com