കരിയറില്‍ വട്ടം കറങ്ങിയത് രണ്ട് ഏഷ്യന്‍ പേസര്‍മാരുടെ മുന്‍പില്‍, അതില്‍ ഒരാള്‍ ഇന്ത്യന്‍ താരമെന്ന് സംഗക്കാര

വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോള്‍ പ്രയാസം മുത്തയ്യ മുരളീധരന്റെ പന്തുകളെ കൈപ്പിടിയില്‍ ഒതുക്കാനായിരുന്നുവെന്നും സംഗക്കാര പറഞ്ഞു
കരിയറില്‍ വട്ടം കറങ്ങിയത് രണ്ട് ഏഷ്യന്‍ പേസര്‍മാരുടെ മുന്‍പില്‍, അതില്‍ ഒരാള്‍ ഇന്ത്യന്‍ താരമെന്ന് സംഗക്കാര

രിയറില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയിരുന്ന ബൗളര്‍ സഹീര്‍ ഖാന്‍ ആയിരുന്നുവെന്ന് ലങ്കന്‍ മുന്‍ നായകന്‍ സംഗക്കാര. സഹീര്‍ ഖാനൊപ്പം പാക് പേസര് വസീം അക്രമിന്റെ പേരാണ് സംഗക്കാര പറയുന്നത്.

അക്രമിനെ നേരിടുക എന്നത് ദുസ്വപ്‌നം പോലെയാണ്. സഹീര്‍ ഖാന് മുന്‍പില്‍ നിരവധി വട്ടം വന്നിട്ടുണ്ട്. വളരെ അധികം പ്രയാസമായിരുന്നു സഹീറിനെ അതിജീവിക്കാന്‍. വിക്കറ്റ് കീപ്പറായി നില്‍ക്കുമ്പോള്‍ പ്രയാസം മുത്തയ്യ മുരളീധരന്റെ പന്തുകളെ കൈപ്പിടിയില്‍ ഒതുക്കാനായിരുന്നുവെന്നും സംഗക്കാര പറഞ്ഞു. 

മുരളിയുടെ വേരിയേഷനുകളും, ടേണും മനസിലാക്കുക പ്രയാസമാണ്.  ശ്രീലങ്കയിലെ കാലാവസ്ഥ കൂടി ആവുമ്പോള്‍ മാനസികമായും ശാരീരികമായും മുരളിക്കായി വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടാവുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒന്നാം നമ്പര്‍ താരമാവുന്നതെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു സംഗക്കാരയുടെ വാക്കുകള്‍. 

ടെസ്റ്റ് ക്രിക്കറ്റില്‍ 12,400 റണ്‍സ് കണ്ടെത്തിയ താരമാണ് സംഗക്കാര. ടെസ്റ്റിലെ റണ്‍വേട്ടയില്‍ ആറാം സ്ഥാനത്ത് സംഗക്കാരയുണ്ട്. ബാറ്റിങ് ശരാശരി 57.40. ഏകദിനത്തില്‍ 14,234 ആണ് സംഗക്കാരയുടെ സമ്പാദ്യം. കളിച്ചത് 404 ഏകദിനങ്ങള്‍. അവിടെ സച്ചിന്‍ മാത്രമാണ് സംഗക്കാരയ്ക്ക് മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com