കഴിവും ക്ലാസും, പ്രാപ്തിയുമുണ്ട്; പന്തിനും സഞ്ജുവിനും ഐപിഎല്‍ ജീവന്‍ മരണ പോരാട്ടമെന്ന് മഞ്ജരേക്കര്‍

സഞ്ജുവിനും റിഷഭ് പന്തിനും മികച്ച പ്രകടനം നടത്താനാവുമോ എന്ന് പറയാന്‍ തനിക്കാവുന്നില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു
കഴിവും ക്ലാസും, പ്രാപ്തിയുമുണ്ട്; പന്തിനും സഞ്ജുവിനും ഐപിഎല്‍ ജീവന്‍ മരണ പോരാട്ടമെന്ന് മഞ്ജരേക്കര്‍


മുംബൈ: ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനും സഞ്ജു സാംസണിനും പതിമൂന്നാം ഐപിഎല്‍ സീസണ്‍ നിര്‍ണായകമാവുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ഇരുവരുടേയും കഴിവിനെ വിലയിരുത്തുന്ന സീസണാവും ഇതെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. 

സഞ്ജുവിനും റിഷഭ് പന്തിനും മികച്ച പ്രകടനം നടത്താനാവുമോ എന്ന് പറയാന്‍ തനിക്കാവുന്നില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. പന്തിന്റെ കാര്യത്തില്‍ എക്‌സ് ഫാക്ടറുണ്ട്. തോല്‍ക്കുമെന്ന് കരുതി നില്‍ക്കുന്ന സമയം 10 മിനിറ്റില്‍ കളി ജയിപ്പിച്ച് തരാന്‍ പന്തിനാവും. നന്നായി പോവുന്ന സമയം സഞ്ജു നിങ്ങളുടെ ശ്വാസം പിടിച്ചു നിര്‍ത്തും, മഞ്ജരേക്കര്‍ പറഞ്ഞു. 

സ്ഥിരത നിലനിര്‍ത്തുകയും ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതും ആശ്രയിച്ചിരിക്കും ഇവരുടെ മികവ് വിലയിരുത്തുന്നത്. കഴിവും, ക്ലാസും, പ്രാപ്തിയും രണ്ട് പേര്‍ക്കുമുണ്ട്. എന്നാല്‍ സഞ്ജുവിന്റെ പെര്‍ഫോമന്‍സും, പന്തിന്റെ കണക്കുകളുമാണ് അവസാനമായി ഇവരെ വിലയിരുത്തുന്നതിനായി ഞാന്‍ നോക്കാന്‍ പോവുന്നത്...മഞ്ജരേക്കര്‍ പറഞ്ഞു. 

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പ്രയാസപ്പെടുകയാണ് പന്ത്. ജനുവരിയില്‍ പന്തിനെ മാറ്റി ഏകദിനത്തിലും ട്വന്റി20യിലും കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നിലേക്ക് എത്തിയിരുന്നു. ടെസ്റ്റില്‍ സാഹയ്ക്ക് മുന്‍പില്‍ പന്തിന് സ്ഥാനം ലഭിച്ചെങ്കിലും ന്യൂസിലാന്‍ഡിലെ രണ്ട് ടെസ്റ്റില്‍ നിന്ന് 25, 19, 4, 12 എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്‌കോര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com