ഇരട്ട ശതകം നേടി സ്റ്റാറായി, പിന്നാലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഇംഗ്ലണ്ട് താരം കുരുക്കില്‍

ഇരട്ട ശതകത്തോടെ പത്തൊന്‍പതുകാരനായ ജോര്‍ദാന്‍ ഇവിടെ റെക്കോര്‍ഡുകള്‍ പലതും മറികടന്നിരുന്നു
ഇരട്ട ശതകം നേടി സ്റ്റാറായി, പിന്നാലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഇംഗ്ലണ്ട് താരം കുരുക്കില്‍

ലണ്ടന്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ കെന്റ് ബാറ്റ്‌സ്മാന്‍ ജോര്‍ദാന്‍ കോക്‌സിനെതിരെ നടപടി. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ താരം തയ്യാറായതാണ് വിനയായത്. 

സസെക്‌സിനെതിരായ ജയത്തിന് പിന്നാലെയാണ് ജോര്‍ദാന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത്. ഇരട്ട ശതകത്തോടെ പത്തൊന്‍പതുകാരനായ ജോര്‍ദാന്‍ ഇവിടെ റെക്കോര്‍ഡുകള്‍ പലതും മറികടന്നിരുന്നു. 570 പന്തില്‍ നിന്ന് 47 ഫോറിന്റെ അകമ്പടിയോടെ 238 റണ്‍സ് ആണ് ജോര്‍ദാന്‍ നേടിയത്. 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതോടെ ബോബ് വില്ലിസ് ട്രോഫിയില്‍ മിഡില്‍സെക്‌സിനെതിരായ മത്സരം ജോര്‍ദാന് നഷ്ടമാവും. തനിക്ക് തെറ്റ് പറ്റിയതായും, അതില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ജോര്‍ദാന്‍ പറഞ്ഞു. ക്വാറന്റൈനില്‍ കഴിഞ്ഞ് കോവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമാവും ജോര്‍ദാന് ഇനി ടീമിനൊപ്പം ചേരാനാവുക. 

സക്‌സെസിനെതിരെ ഒരു കെന്റ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് ജോര്‍ദാന്‍ ഇവിടെ കണ്ടെത്തിയത്. 21ാം നൂറ്റാണ്ടില്‍ ജനിച്ച് കെന്റിന് വേണ്ടി സക്‌സെസിനെതിരെ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ജോര്‍ദാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com