ഗ്രൗണ്ടിലെ മോശം ഭാഷയുടെ പേരില്‍ പിഴയിട്ട് അച്ഛന്‍, ലിസ്റ്റില്‍ നിന്ന് പുറത്താക്കിയതായി ബ്രോഡ് 

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവാണ് വിക്കറ്റ് വീണതിലെ മകന്റെ ആഘോഷം പരിധി വിട്ടതിന് ശിക്ഷ കൊടുത്തത്
ഗ്രൗണ്ടിലെ മോശം ഭാഷയുടെ പേരില്‍ പിഴയിട്ട് അച്ഛന്‍, ലിസ്റ്റില്‍ നിന്ന് പുറത്താക്കിയതായി ബ്രോഡ് 

ലണ്ടന്‍: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് മകന് പിഴയിട്ട് അച്ഛന്‍. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവാണ് വിക്കറ്റ് വീണതിലെ മകന്റെ ആഘോഷം പരിധി വിട്ടതിന് ശിക്ഷ കൊടുത്തത്. 

പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ യാസിര്‍ ഷായുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ബ്രോഡ് മോശം ഭാഷ ഉപയോഗിച്ചിരുന്നു. ഇതിലൂടെ ഐസിസിയുടെ പെരുമാറ്റ ചട്ടത്തിലെ 2.5 ആര്‍ട്ടിക്കിള്‍ ബ്രോഡ് ലംഘിച്ചതായി കണ്ടെത്തി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ റിച്ചാര്‍ഡ് കെറ്റില്‍ബര്‍ഗും, റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തും, തേര്‍ഡ് അമ്പയറും ബ്രോഡ് കുറ്റക്കാരനെന്ന് കണ്ടെത്തി. 

ബ്രോഡ് കുറ്റം സമ്മതിച്ചതോടെ കൂടുതല്‍ വാദം കേള്‍ക്കാതെ മാച്ച് ഫീയുടെ 15 ശതമാനം പിഴയാണ് ബ്രോഡിന് വിധിച്ചത്. എമിറൈറ്റ്‌സ് ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ ക്രിസ് വോക്‌സ് ആണ് പിഴ വിധിച്ചത്. പിഴ വിധിച്ചതിന് ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റും ബ്രോഡിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. 24 മാസത്തിന് ഇടയില്‍ ബ്രോഡിന്റെ മൂന്നാമത്തെ ഡീമെറിറ്റ് പോയിന്റാണ് ഇത്. 

അച്ഛന്‍ പിഴ വിധിച്ചതിന് മറുപടിയുമായി ബ്രോഡ് എത്തുകയും ചെയ്തു. ക്രിസ്മസ് കാര്‍ഡില്‍ നിന്നും സമ്മാനങ്ങളുടെ ലിസ്റ്റില്‍ നിന്നും അദ്ദേഹം പുറത്തായി എന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ട്വീറ്റ് ചെയ്തത്. കളിയിലേക്ക് വരുമ്പോള്‍ പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com